Film News

നവ്യ നായർ നായിക, അനീഷ് ഉപാസന സംവിധാനം, ഉയരേക്ക് ശേഷം എസ് ക്യൂബ് ഫിലിംസിൻ്റെ ചിത്രം

അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങി. ഒരുത്തി എന്ന സിനിമക്ക് ശേഷം നവ്യ നായർ കേന്ദ്രകഥാപാത്രമാകുന്ന സിനിമ കാറളം ഗ്രാമത്തിലെ ഒരു പ്രിൻ്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ കഥയാണ് പറയുന്നത്.

ഉയരെ എന്ന ചിത്രത്തിനു ശേഷം എസ് ക്യൂബ് ഫിലിംസ് നിർമ്മിക്കുന്ന സിനിമ കൂടിയാണിത്. ഇരിങ്ങാലക്കടുത്തുള്ള കാറളം ഗ്രാമത്തിൽ ആണ് ലൊക്കേഷൻ. എസ്.ക്യൂബ് ഫിലിംസിൻ്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് നിർമ്മാണം.

കാറളം ഗ്രാമത്തിലെ ഒരു പ്രിൻ്റിംഗ് പ്രസ് ജീവനക്കാരിയാണ് നവ്യ നായർ അവതരിപ്പിക്കുന്ന ജാനകി. അവളുടെ ജീവിതത്തിൽ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു '.പി.ഡബ്ള്യൂ ഡി, സബ് കോൺട്രാക്റായ ഉണ്ണി അവളുടെ ജീവിതത്തിലേക്കു കടന്നു വരികയും പിന്നീടവർ വിവാഹിതരാവുകയും ചെയ്തു. വിവാഹ ജീവിതത്തിലും ആ സംഭവം ആവർത്തിക്കപെടുന്നു .ഈ സംഘർഷങ്ങൾ തികച്ചും നർമ്മത്തിൻ്റെ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. നവ്യാനായർ ജാനകിയായി വരുമ്പോൾ ഉണ്ണിയെ അവതരിപ്പിക്കുന്നത് സൈജു ക്കുറുപ്പാണ്. ജോണിആൻ്റണി,കോട്ടയം നസീർ, നന്ദു', ജോർജ് കോര,, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോർഡി പൂഞ്ഞാർ, സ്മിനു സിജോ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം - കൈലാസ് മേനോൻ. ഛായാഗ്രഹണം ശ്യാംരാജ്, എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള. മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂർ,കോസ്റ്റ്യം -ഡിസൈൻ സമീറ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രഘുരാമവർമ്മ. ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - റത്തീന. ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന് ചിത്രം എസ് ക്യൂബ് ഫിലിംസ് തന്നെ പ്രദർശനത്തിനെത്തിക്കും.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT