Film News

‘ആ ദൃശ്യത്തോടെ ഞാന്‍ ‘സ്റ്റീരിയോടൈപ്പ്’ ചെയ്യപ്പെട്ടോ എന്ന് സംശയമുണ്ട്’; ആന്‍ഡ്രിയ ജെര്‍മിയ

‘ആ ദൃശ്യത്തോടെ ഞാന്‍ ‘സ്റ്റീരിയോടൈപ്പ്’ ചെയ്യപ്പെട്ടോ എന്ന് സംശയമുണ്ട്’; ആന്‍ഡ്രിയ ജെര്‍മിയ

THE CUE

'വട ചെന്നൈ'യിലെ കിടപ്പറ ദൃശ്യങ്ങളില്‍ അഭിനയിച്ചതോര്‍ത്ത് ദുഃഖമുണ്ടെന്ന് തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയ ജെര്‍മിയ. 2018ല്‍ വെട്രിമാരന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ധനുഷ് ചിത്രമായിരുന്നു 'വട ചെന്നൈ'. ചിത്രത്തില്‍ ചന്ദ്ര എന്ന കഥാപാത്രമായാണ് ആന്‍ഡ്രിയ എത്തിയത്. ചന്ദ്രയുടെ ഭര്‍ത്താവായി എത്തിയത് നടനും സംവിധായകനുമായ അമീര്‍ ആണ്. ചിത്രത്തില്‍ അമീറിനൊപ്പമുളള കിടപ്പറ ദൃശ്യങ്ങള്‍ക്ക് ശേഷം സിനിമ ഇന്‍ഡസ്ട്രിയില്‍ താന്‍ 'സ്റ്റീരിയോടൈപ്പ്' ചെയ്യപ്പെട്ടോ എന്ന് സംശയമുണ്ടെന്ന് ആന്‍ഡ്രിയ പറയുന്നു. അത്തരത്തിലുളള കഥാപാത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ തന്നെ തേടി വരുന്നതെന്നും ഒരു തമിഴ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

വെട്രിമാരനില്‍ ചെയ്തതുപോലുളള രംഗങ്ങളുമായി നിരവധി സംവിധായകരാണ് തന്നെ സമീപിക്കുന്നതെന്ന് ആന്‍ഡ്രിയ പറയുന്നു. എന്നാല്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്തു മടുത്തു. മികച്ച കഥാപാത്രങ്ങളാണ് താനിപ്പോള്‍ ആഗ്രഹിക്കുന്നത്. നല്ല വേഷങ്ങള്‍ക്കായി പ്രതിഫലം കുറക്കാനും താന്‍ തയ്യാറാണെന്ന് താരം കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2005ല്‍ ഇറങ്ങിയ അന്യന്‍ എന്ന ചിത്രത്തിലെ 'കണ്ണും കണ്ണും നോക്കിയ' എന്ന ഗാനത്തിലൂടെ ആയിരുന്നു സിനിമാ പിന്നണി ഗാനരംഗത്തേയ്ക്കുളള ആന്‍ഡ്രിയയുടെ വരവ്. പിന്നീടാണ് അഭിനയരംഗത്തേയ്ക്ക് എത്തുന്നത്. തമിഴില്‍ നായിക കഥാപാത്രത്തിലുപരി സഹതാരമായും നെഗറ്റീവ് റോളുകളിലും താരം എത്തിയിട്ടുണ്ട്. അന്നയും റസൂലും എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ താരം കൂടിയാണ് ആന്‍ഡ്രിയ.

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

SCROLL FOR NEXT