Film News

പൊറാട്ട് നാടകവുമായി ചെമ്പൻ വിനോദും ലുക്ക്മാനും; 'അഞ്ചക്കള്ളകോക്കാൻ' മാർച്ച്‌ 15 ന് തിയറ്ററുകളിലെത്തും

പേരിലും ലുക്കിലും പോസ്റ്റർ ഡിസൈനിലും നി​ഗൂഢത നിലനിർത്തി ചെമ്പൻ‌ വിനോദ് നിർമിച്ച് സഹോദരൻ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന അഞ്ചക്കള്ളകോക്കാൻ മാർച്ച്‌ 15 ന് തിയറ്ററുകളിലെത്തും. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി സിനിമ രം​ഗത്തെത്തിയ ആളാണ് ഉല്ലാസ് ചെമ്പൻ. ജല്ലിക്കട്ട്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ചുരുളി, സുലൈഖ മൻസിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ചെമ്പൻ വിനോദിന്റെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രമാണ് അഞ്ചക്കള്ളകോക്കാൻ.

1980 കളുടെ അവസാനം പശ്ചാത്തലമാക്കി കേരള കർണാടക അതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് 'അഞ്ചക്കള്ളകോക്കാൻ'. പൊറാട്ട് എന്ന കലാരൂപത്തെ മുൻനിർത്തിയാണ് ചിത്രം. ലുഖ്മാൻ അവറാൻ, ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത്‌ രവി, സെന്തിൽ കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ പോലീസ് ഓഫീസറായെത്തിയ ഉല്ലാസ് ചെമ്പൻ പാമ്പിച്ചി എന്ന ഷോർട്ട് ഫിലിമും മുമ്പ് സംവിധാനം ചെയ്തിട്ടുണ്ട്. ചെമ്പൻ വിനോദ് ജോസിനൊപ്പം ദിപൻ പട്ടേൽ, സജിന‍് അലി, ഹംസ തിരുനാവായ എന്നിവരും നിർമാതാക്കളായുണ്ട്. നടവരമ്പൻ പീറ്റർ എന്ന കഥാപാത്രത്തെയാണ് ചെമ്പൻ വിനോദ് ജോസ് "അഞ്ചക്കള്ളകോക്കാൻ" എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്.

എ ആൻഡ് എച് എസ് പ്രൊഡക്ഷനാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ സംവിധായകൻ ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ആർമോ ഛായാഗ്രഹണം ഒരുക്കുന്നു. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിംഗ് രോഹിത് വി എസ് വാരിയത്ത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT