Film News

വൺ മില്യണും കടന്ന് അഞ്ചക്കള്ളകോക്കാനിലെ ആദ്യ ​ഗാനം “തുമ്പി”

ഉല്ലാസ് ചെമ്പൻ സംവിധാനം ചെയുന്ന ആക്ഷൻ ത്രില്ലർ അഞ്ചക്കള്ളകോക്കാൻ എന്ന ചിത്രത്തിലെ “തുമ്പി” എന്ന ആദ്യ ​ഗാനം റിലീസായി മണിക്കൂറുകൾക്കകം ഒരു മില്യൺ കാഴ്ച്ചക്കാരുമായി മുന്നേറുന്നു. ചെമ്പൻ വിനോദിനെയും ലുക്മാൻ അവറാനെയും മുഖ്യ കഥാപാത്രങ്ങൾ ആയി അവതരിപ്പിക്കുന്ന അഞ്ചക്കള്ളകോക്കാൻ, ചെമ്പൻ വിനോദിന്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ട്രെയിലറിലും പോസ്റ്ററിൽ അനുഭവപ്പെടുത്തിയ വേറിട്ട സ്റ്റൈൽ ​ഗാനത്തിലും പാട്ടിന്റെ ചിത്രീകരണത്തിലും കാണാം. തുമ്പി തുള്ളലിനെ അടിസ്ഥാനമാക്കിയാണ് ആക്ഷനും‍ സിനിമയിലെ നിർണായക രം​ഗങ്ങളും ഉൾക്കൊള്ളിച്ച ​ഗാനം.

ഒരു കാലഘട്ടത്തിന്റെ ഓർമപ്പെടുത്തലായ തുമ്പിതുള്ളൽ കലാരൂപത്തിന്റെ ആവേശം, ഒട്ടുംചോരാതെ പ്രേക്ഷകർക്ക് പരിചയപെടുത്തുകയാണ് ഈ ​ഗാനത്തിലൂടെ ചിത്രത്തിന്റെ സം​ഗീത സംവിധായകനായ മണികണ്ഠൻ അയ്യപ്പ. ​ഗാനം ആലപിച്ചിരിക്കുന്നത് വർഷങ്ങളായ തുമ്പിതുള്ളൽ‍ കലാരൂപത്തിന്റെ ഭാ​ഗമായിരിക്കുന്ന മാളു ചേച്ചിയും കൂട്ടുകാരുമാണ്. ഒരു ഫോക്ക് ട്രാൻസ് രീതിയിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചെമ്പോസ്‌കി മോഷൻ പിക്ചേർസിന്റെ ബാനറിൽ ചെമ്പൻ വിനോദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വികിൽ വേണുവും ഉല്ലാസ് ചെമ്പനും ചേർന്നാണ് രചിച്ചിരിക്കുന്നത്. ആർമോ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിങ്ങ് നിർവഹിച്ചത് രോഹിത് വി. എസ്. വാര്യത്ത് ആണ്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി സിനിമ രം​ഗത്തെത്തിയ ആളാണ് ഉല്ലാസ് ചെമ്പൻ. പാമ്പിച്ചി എന്ന ഷോർട്ട് ഫിലിമും അദ്ദേഹം മുമ്പ് സംവിധാനം ചെയ്തിട്ടുണ്ട്. ലുഖ്മാൻ അവറാൻ, ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘാ തോമസ്, ജോജി ജോണ‍്‍,ശ്രീജിത്ത്‌ രവി, സെന്തിൽ കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്. ചെമ്പൻ വിനോദ് ജോസിനൊപ്പം ദിപൻ പട്ടേൽ, സജിന‍് അലി, ഹംസ തിരുനാവായ എന്നിവരും നിർമാതാക്കളായുണ്ട്. നടവരമ്പൻ പീറ്റർ എന്ന കഥാപാത്രത്തെയാണ് ചെമ്പൻ വിനോദ് ജോസ് "അഞ്ചക്കള്ളകോക്കാൻ" എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT