Film News

‘കല്യാണവേഷത്തില്‍ ശ്വാസംവിടാനാകാത്ത അവസ്ഥ’, ആഭരണം കൂടിയായപ്പോള്‍ 45 കിലോ 60ലെത്തിയെന്ന് അനശ്വര

THE CUE

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ പ്ലസ് ടുക്കാരി കീര്‍ത്തിയായി അഭിനയിച്ച അനശ്വരാ രാജന്‍ ചിത്രം പിന്നീട് ചെയ്തത് നവവധുവിന്റെ റോളാണ്. ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രി എന്ന സിനിമയില്‍. ആദ്യരാത്രി എന്ന സിനിമയിലെ കല്യാണപ്പെണ്ണായുള്ള മേക്ക് ഓവറിനെക്കുറിച്ച് രസകരമായി എഴുതിയിരിക്കുകയാണ് അനശ്വരാ രാജന്‍. നാല്‍പ്പത്തിയഞ്ച് കിലോയുള്ള താന്‍ 15 കിലോ തൂക്കമുള്ള ആഭരണവുമായി അണിഞ്ഞത് വിവാഹ ദിനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിയെന്ന് അനശ്വര.

അനശ്വരാ രാജന്റെ കുറിപ്പ്

അമ്മയുടെ സാരിയും കുറച്ച് ആഭണമൊക്കെ എടുത്ത് അണിഞ്ഞ് ഏഴാം ക്ലാസില്‍ പഠിക്കുമ്പോ വധുവിനെ പോലെ ഒരുങ്ങാറുണ്ടായിരുന്നു. ചില സമയങ്ങളില്‍ കല്യാണദിവസം എങ്ങനെയിരിക്കുമെന്ന് ഭാവനയില്‍ കണ്ട് എന്ത് സാരിയായിരിക്കും ആഭരണങ്ങള്‍ എങ്ങനെയായിരിക്കും ധരിക്കുക എന്ന് ആലോചിക്കാറുമുണ്ട്. വിവാഹ ദിനത്തിലെ ഒരുക്കം എങ്ങനെയെന്ന് ഊഹിക്കാന്‍ കഴിയുന്നതില്‍ രസമില്ലേ. പക്ഷേ ഇത്രയും ആഭരണവും അണിഞ്ഞ് നില്‍ക്കുക എളുപ്പമല്ലെന്ന് ഇപ്പോള്‍ മനസിലായി. ജീവിതത്തിലെ സുപ്രധാന ദിനത്തില്‍ ഇതൊക്കെ ധരിച്ച് കല്യാണപ്പെണ്ണ് നില്‍ക്കുന്നത് എങ്ങനെയാണ് മനസിലാകുന്നില്ല. നാല്‍പ്പത്തിയഞ്ച് കിലോയുള്ള എന്റെ വെയിറ്റ് 60 കിലോ ആയി ഈ ആഭരണം കൂടെ വന്നപ്പോള്‍. മുടി ഞെരുങ്ങിയും ചൊറിച്ചിലുണ്ടാക്കിയും ബുദ്ധിമുട്ടിച്ചു. നേരാം വണ്ണം ശ്വാസം വിടാനാകാത്ത അവസ്ഥ. ആഭരണത്തിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ നിയന്ത്രണമുണ്ടാക്കാന്‍ തന്നെയാണ് ആലോചന.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കണ്ണൂര്‍ സ്വദേശിയായ അനശ്വരാ രാജന്‍ മഞ്ജു വാര്യരുടെ മകളുടെ റോളില്‍ ഉദാഹരണം സുജാത എന്ന സിനിമയിലാണ് ശ്രദ്ധിക്കപ്പെട്ടത്. തമിഴില്‍ തൃഷ നായികയായ റാങ്കി എന്ന ചിത്രവും അനശ്വര പൂര്‍ത്തിയാക്കിയിട്ടുണ്ട്.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT