Film News

'നാലു ചുവരുകൾക്കുള്ളിലിരുന്ന് അസഭ്യം പറയുമ്പോൾ സൂക്ഷിക്കണം, അത് നാലു കേടിയിലേറെ ജനങ്ങൾ കാണുന്നുണ്ട്'. കാമ്പയിനിൽ അനശ്വര രാജനും

സ്ത്രീകൾക്കെതിരെയുളള സൈബർ ആക്രമണങ്ങൾക്കെതിരെ വുമൺ ഇൻ സിനിമ കളക്റ്റീവിന്റെ നേതൃത്വത്തിൽ നടക്കുന്ന REFUSE The Abuse – സൈബർ ഇടം, ഞങ്ങളുടെയും ഇടം! കാമ്പയിനിൽ അനശ്വര രാജനും. ഇന്സ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട അനശ്വര സോഷ്യൽ മീഡിയയിലൂടെ നൽകിയ മറുപടി 'വീ ഹാവ് ലെ​ഗ്സ്' എന്ന വലിയ മൂവ്മെന്റിന് തുടക്കമിട്ടിരുന്നു. സോഷ്യല്‍മീഡിയകളിലൂടെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പ്രതിരോധം സൃഷ്ടിക്കാന്‍ സോഷ്യല്‍മീഡിയ തന്നെ തെരഞ്ഞെടുക്കാവുന്നതാണെന്നും അതിനാല്‍ ഇത്തരം ക്യാമ്പയിനുകള്‍ കൂടുതലായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറി അവരെ കീറിമുറിച്ച് വേദനിപ്പിക്കുന്ന സംമ്പ്രദായം അതിക്രമിച്ചിരിക്കുന്നു എന്ന് കാമ്പയിന്റെ ഭാ​ഗമായി അനശ്വര പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

ബഹുമാനിക്കാൻ പഠിക്കണം, അനശ്വരയുടെ വാക്കുകൾ

'ഞാൻ പങ്കുവെയ്ക്കുന്ന എന്റെ സന്തോഷങ്ങളുടെ താഴെ കാണുന്ന പല അസഭ്യവർഷങ്ങളും വായിക്കുമ്പോൾ ഏതൊരാളും ചിന്തിച്ചുപോകും നമ്മൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ ഇനിയും മാറാറായില്ലേ എന്ന്. അതെ, മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറി അവരെ കീറിമുറിച്ച് വേദനിപ്പിക്കുന്ന സംമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. നാലു ചുവരുകൾക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വലിച്ചുവാരി എഴുതുമ്പോൾ സൂക്ഷിക്കണം, അത് നാലു കേടിയിലേറെ ജനങ്ങൾ കാണുന്നുണ്ടെന്ന്. പഠിക്കണം, ബഹുമാനിക്കാൻ.'

സമൂഹമാധ്യമങ്ങളിലും സൈബര്‍ ഇടങ്ങളിലും സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുകയാണ് ഡബ്ല്യൂ.സി.സി. അന്ന ബെൻ, സാനിയ ഇയ്യപ്പൻ, നിമിഷ സജയൻ, രഞ്ജിനി ഹരിദാസ്, മഞ്ജുവാര്യർ, പൂർണിമ ഇന്ദ്രജിത്, സൈനോര ഫിലിപ്, കനി കുസൃതി, ​ഗം​ഗ ജി നായർ, നവ്യ നായർ, പാർവ്വതി തിരുവോത്ത്, രഞ്ജു രഞ്ജിമാർ, ശീതൾ ശ്യാം തുടങ്ങി പ്രമുഖരായ മുപ്പതിലധികം സ്ത്രീകൾ ഇതുവരെ കാമ്പയിന്റെ ഭാ​ഗമായിട്ടുണ്ട്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT