Film News

സില്‍ക് സ്മിതയുടെ ബയോപിക്കില്‍ നായികയായി അനസൂയ ഭരദ്വാജ്, മേക്കോവറിന് കയ്യടിച്ച് ആരാധകര്‍

നടി സില്‍ക് സ്മിതയുടെ ബയോപിക് ചിത്രത്തില്‍ തെലുങ്ക് താരം അനസൂയ ഭരദ്വാജ് നായികയായെത്തുമെന്ന് റിപ്പോര്‍ട്ട്. രാം ചരണിന്റെ രംങ്കാസ്തലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് അനസൂയ. സില്‍ക് സ്മിതയുടെ ജീവിതം പറയുന്ന ചിത്രം 'അവള്‍ അപ്പടിതാന്‍' കെ.എസ്.മണികണ്ഠനാണ് സംവിധാനം ചെയ്യുന്നത്.

സില്‍ക് സ്മിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണെന്ന് ഒക്ടോബറില്‍ സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, സിനിമയിലെ അഭിനേതാക്കളെയോ അണിയറപ്രവര്‍ത്തകരെയോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞ ദിവസം അനസൂയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് താന്‍ സില്‍ക് സ്മിതയായെത്തുന്നുവെന്ന സൂചന നല്‍കിയത്.

'മറ്റൊരു നല്ല കഥയിലൂടെ ജീവിക്കുന്നു' എന്ന കുറിപ്പോടെയായിരുന്നു അനസൂയ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചത്. സില്‍ക് സ്മിതയായുള്ള നടിയുടെ മേക്കോവറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മഞ്ഞ സാരിയില്‍ ഷൂട്ടിന് തയ്യാറായിരിക്കുന്ന മറ്റൊരു ചിത്രവും അനസൂയ പിന്നീട് പങ്കുവെച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗായത്രി ഫിലിംസിന്റെ ബാനറില്‍ ചിത്ര ലക്ഷ്മണനും, മുരളി സിനി ആര്‍ട്‌സിന്റെ ബാനറില്‍ എച്ച്.മുരളിയും ചേര്‍ന്നാണ് അവള്‍ അപ്പടിതാന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

മോശം കമന്റിടുന്നവർക്ക് മറുപടി നൽകാത്തതിന് കാരണം | Dr Soumya Sarin

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT