Film News

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

ഹിറ്റ് സിനിമകളുടെ അമരക്കാരൻ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന 'ആനന്ദ് ശ്രീബാല' നവംബർ 15 ന് തിയറ്ററുകളിലേക്കെത്തുന്നു. നേരത്തെ അഭിനയം കൊണ്ട് സിനിമകളുടെ ഭാഗമായ വിഷ്ണുവിന്റെ ആദ്യ സംവിധാന സംരംഭമാണ് അർജുൻ അശോകൻ നായകനായി എത്തുന്ന 'ആനന്ദ് ശ്രീബാല'. എഞ്ചിനീയറിംഗ് പഠിക്കുമ്പോഴും സിനിമയായിരുന്നു വിഷ്ണുവിന്റെ സ്വപ്നം. പഠനം പൂർത്തിയാക്കിയ ശേഷം അച്ഛന്റെ അസിസ്റ്റൻറ് ഡയറക്ടറായി പ്രവർത്തിച്ചു തുടങ്ങി. സിനിമ നിർമ്മാണത്തിലും വിതരണത്തിലും കൈവെച്ച ശേഷം 'ആകാശഗംഗ 2, 'പത്തൊൻപതാം നൂറ്റാണ്ട്' എന്നീ സിനിമകളിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. നിർമ്മാതാവ് ആൻറോ ജോസഫ് വഴിയാണ് അഭിലാഷ് പിള്ളയുടെ തിരക്കഥയിലേക്ക് വിഷ്ണു എത്തിപ്പെടുന്നത്.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിരുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അർജുൻ അശോകൻ, അപർണ ദാസ്, മാളവിക മനോജ് എന്നിവരാണ് അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണുവും നീതാ പിന്റോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'മാളികപ്പുറം’, ‘2018’ എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

ഒരു പൊലീസ് ഉദ്യോ​ഗസ്ഥനാവണം എന്ന അതിയായ ആഗ്രഹത്തിൽ നടക്കുന്ന ചെറുപ്പക്കാരനാണ് ആനന്ദ് ശ്രീബാലയിലെ നായകൻ. ആനന്ദ് ശ്രീബാലയായ് അർജ്ജുൻ അശോകനും ചാനൽ റിപ്പോർട്ടറായ് അപർണ്ണദാസും പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു നാരായണൻ ഛായാഗ്രഹണവും കിരൺ ദാസ് ചിത്രസംയോജനവും നിർവഹിക്കുന്ന ചിത്രത്തിന് രഞ്ജിൻ രാജാണ് സംഗീതം ഒരുക്കുന്നത്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിംഗ്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

മോശം കമന്റിടുന്നവർക്ക് മറുപടി നൽകാത്തതിന് കാരണം | Dr Soumya Sarin

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT