Film News

മഹാവ്യാധിക്ക് നടുവിലെ മനുഷ്യന്‍, 'എമര്‍ജന്‍സ്' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ആനന്ദ് ഗാന്ധി

ഇന്ത്യന്‍ സിനിമയില്‍ ദൃശ്യശൈലീനവീനത അനുഭവപ്പെടുത്തിയ ഷിപ്പ് ഓഫ് തെസ്യൂസിന്റെ ഏഴാം വര്‍ഷത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ആനന്ദ് ഗാന്ധി. എമര്‍ജന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സയന്‍സ് ഫിക്ഷനാണ്.

മഹാവ്യാധിയോട് പൊരുതുന്ന ലോകത്തിന്റെ കഥയാണ് ചിത്രം. തുമ്പാട് എന്ന സിനിമക്ക് ശേഷം എമര്‍ജന്‍സിന്റെ രചനയിലേക്ക് കടന്നിരുന്നുവെന്ന് ആനന്ദ് ഗാന്ധി ഫസ്റ്റ് ലുക്ക് പങ്കുവച്ച് പറയുന്നു. അഞ്ച് വര്‍ഷത്തെ ഗവേഷണത്തിനും എഴുത്തിനും ശേഷമാണ് സിനിമ ചിത്രീകരണത്തിലേക്ക് കടക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ സിനിമയുടെ തിരക്കഥയില്‍ ഭേദഗതി വരുത്തുമെന്ന് ആനന്ദ് ഗാന്ധി പറഞ്ഞിരുന്നു. മഹാവ്യാധിക്ക് മുന്നില്‍ പകച്ചു പോകുന്ന ലോകമായിരുന്നു ആദ്യ ആലോചന. അത്തരമൊരു സാഹചര്യം കൊവിഡ് വ്യാപനത്തോടെ ഉണ്ടായി. കൊവിഡിന് നടുവിലാണ് ലോകം.

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നേടിയ ഷിപ്പ് ഓഫ് തിസ്യൂസ് ഇന്ത്യന്‍ സിനിമയിലെ ഗംഭീര പരീക്ഷണങ്ങളിലൊന്നാണ്. മനുഷ്യരുടെ പ്രകൃതവും വികാര വിചാരങ്ങളും മഹാവ്യാധിയിലൂടെ എങ്ങനെ മാറിമറിയുന്നു എന്നതും സിനിമയുടെ ഇതിവൃത്തമാകും.

2018ല്‍ പുറത്തുവന്ന മികച്ച ഇന്ത്യന്‍ സിനിമകളിലൊന്നായ തുമ്പാട് ക്രിയേറ്റിവ് ഡയറക്ടര്‍ ആനന്ദ് ഗാന്ധിയായിരുന്നു.zzzz

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT