Film News

'സംസ്ഥാന അവാർഡിൽ പരി​ഗണിക്കപ്പെടാത്തതിൽ വേ​ദനയുണ്ടായിരുന്നു, ജൂറിയുടെ തീരുമാനത്തെ ചികഞ്ഞ് നോക്കാൻ താൽപര്യമില്ല'; ആനന്ദ് ഏകർഷി ‌‌

സംസ്ഥാന തലത്തിൽ ആട്ടം പരി​ഗണിക്കപ്പെടാതെ പോയതിൽ വേ​ദനയുണ്ട് എന്ന് സംവിധായകൻ ആനന്ദ് ഏകർഷി. എന്നാൽ‌ അവാർഡ് എന്ന് പറയുന്നത് ഒരു ജൂറിയുടെ തീരുമാനമാണ് എന്നും അതിൽ ചികഞ്ഞ് പോകുന്നതിനോട് തനിക്ക് വ്യക്തിപരമായി താൽപര്യമില്ലെന്നും ആനന്ദ് ഏകർഷി പറഞ്ഞു. ജൂറി എന്ത് തീരുമാനം എടുത്തിട്ടുണ്ടെങ്കിലും അതിന് അതിന്റേതായ കാരണങ്ങൾ ഉണ്ടായിരിക്കും എന്ന് വിശ്വസിക്കാനാണ് താൽപര്യമെന്നും ആട്ടം എന്ന സിനിമയെ തഴഞ്ഞതാണ് എന്ന മാധ്യമങ്ങളിൽ കണ്ട വാർത്ത സത്യമാണെങ്കിൽ അത് വിചിത്രമാണ് എന്നും 'ആട്ട'ത്തിന്റെ പുരസ്‌കാരനേട്ടം ആഘോഷിക്കാനൊരുക്കിയ ചടങ്ങിൽ സംസാരിക്കവേ ആനന്ദ് പറഞ്ഞു.

ആനന്ദ് ഏകർഷി പറഞ്ഞത്:

ഈ സിനിമ 2022 ൽ സെൻസർ ചെയ്ത് കഴിഞ്ഞ സിനിമയാണ്. കഴിഞ്ഞ വർഷത്തെ സ്റ്റേറ്റ് അവാർഡിനാണ് ആട്ടം പരി​ഗണിക്കപ്പെട്ടിരുന്നത്. ആ സമയത്ത് സിനിമ റിലീസ് ചെയ്തിരുന്നില്ല, നമ്മൾ അവാർഡിന് വേണ്ടി അയച്ചിരുന്നു. അന്ന് അവാർഡ് പ്രഖ്യാപനത്തിന് മുമ്പ് പല മാധ്യമങ്ങളിൽ നിന്നും ആൾക്കാരൊക്കെ എന്നെ വിളിച്ചിരുന്നു. ആട്ടത്തിന് അവാർഡ് ഉണ്ടാകും എന്നാണ് അവർ പറഞ്ഞത്. എന്നാൽ പ്രത്യേകിച്ച് അവാർഡുകൾ ഒന്നും തന്നെ നമുക്ക് ലഭിച്ചിരുന്നില്ല, അന്ന് വളരെ വിഷമത്തോടെയൊന്നുമല്ല ഞാൻ അതിനെ കണ്ടത്. ഇന്നും അതിനെ അങ്ങനെ കാണാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. ഒരു അവാർഡ് എന്ന് പറയുന്നത് ഒരു ജൂറിയുടെ തീരുമാനം ആണ്. അതിനെ ചികഞ്ഞ് പോകുന്നതിനോട് എനിക്ക് വ്യക്തിപരമായി താൽപര്യമില്ല. അതെല്ലാം ജൂറിയുടെ തീരുമാനം ആണ്. ജൂറി എന്ത് തീരുമാനം എടുത്തിട്ടുണ്ടെങ്കിലും അതിന് അതിന്റേതായ കാരണങ്ങൾ ഉണ്ടായിരിക്കും എന്ന് വിശ്വസിക്കാനാണ് താൽപര്യം. തീർച്ചായായും ആ​ഗ്രഹങ്ങൾ നഷ്ടപ്പെടുന്നതിന്റെ വേദന ഞങ്ങൾക്ക് പലർക്കും ഉണ്ടായിരുന്നു. എന്നാൽ മൂന്ന് ദേശീയ അവാർഡ് അടക്കം ഈ സിനിമയ്ക്ക് കിട്ടിക്കഴിഞ്ഞപ്പോൾ സ്വാഭാവികമായും എല്ലാവരും തന്നെ ചോദിക്കുന്നുണ്ട് എന്തുകൊണ്ടാണ് സംസ്ഥാന അവാർ‌ഡിൽ ഒരു രീതിയിലും ആട്ടം എന്ന ചിത്രത്തെ പരി​ഗണിക്കാതെ പോയത് എന്ന്. എന്നാൽ അതിന്റെ ഉത്തരം പറയേണ്ടവർ ഞങ്ങളല്ല എന്നാണ് എനിക്ക് തോന്നുന്നത്. പ്രാദേശിക ജൂറി തഴഞ്ഞു എന്ന മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു, അങ്ങനെയാണ് സംഭവിച്ചത് എങ്കിൽ അത് വിചിത്രമാണ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT