Film News

'വാട്ട് ആന്‍ ഐഡിയ സെര്‍ജി'; അമൂല്‍ ഗേളിനൊപ്പം വെണ്ണ പങ്കിടുന്ന ആന്റണി, 'ജല്ലിഗുഡ്'പരസ്യം പങ്കുവെച്ച് നടന്‍

ലിജോ ജോസ് പെല്ലിശേരിയുടെ 'ജെല്ലിക്കെട്ട്' പശ്ചാത്തലമാക്കി അമൂലിന്റെ പുതിയ പരസ്യം. ചിത്രത്തിന്റെ ഓസ്‌കര്‍ എന്‍ട്രി ആഘോഷിച്ചുകൊണ്ടുള്ള പരസ്യം ഓഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അമൂല്‍ പങ്കുവെച്ചത്.

അമൂല്‍ ഗേളിനൊപ്പം വെണ്ണ പങ്കിടുന്ന ആന്റണിയെയും, പിന്നില്‍ 'കട്ടു എ പീസ് ഓഫ് ബട്ടര്‍?' എന്ന് ചോദിച്ചു കൊണ്ടു നില്‍ക്കുന്ന പോത്തിനെയും, ഓസ്‌കര്‍ ശില്‍പവും പോസ്റ്ററില്‍ കാണാം. അമൂല്‍ ജല്ലി ഗുഡ് എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. 'ജല്ലിക്കെട്ട് , 2021 ഓസ്‌കറിലെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി', എന്ന കുറിപ്പോടെയാണ് അമൂല്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നടന്‍ ആന്റണി വര്‍ഗീസ് വര്‍ഗീസ് ഉള്‍പ്പടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. 'വാട്ട് ആന്‍ ഐഡിയ സേര്‍ജി' എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് ആന്റണി കുറിച്ചത്. ചക്‌ദേ ഇന്ത്യ, ധൂം, മേരി കോം, ബാഹുബലി തുടങ്ങിയ ചിത്രങ്ങള്‍ക്കും ഇതിന് മുമ്പ് അമൂല്‍ കാര്‍ട്ടൂണിക് പോസ്റ്റര്‍ ഒരുക്കിയിട്ടുണ്ട്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT