Film News

അഭിനയത്തിന്റെ ദാദയ്ക്ക് ഇനി ഈ ''രുചി'' പുരസ്‌കാരം കൂടി, മോഹൻലാലിന് ആദരവുമായി അമുൽ

മോഹൻലാലിന് ആദരവുകളുമായി അമുൽ കമ്പനി രംഗത്ത്. അഭിനയത്തിന്റെ ദാദയും സാഹിബുമായ മോഹൻലാലിന് അമുലിന്റെ രുചിയുടെ ദേശിയ അവാർഡ് എന്ന പോസ്റ്റർ അമുൽ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ പരമോന്നത ബഹുമതിയായ ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാൽ ഏറ്റു വാങ്ങിയതിന് പിന്നാലെയാണ് അമുൽ ആശംസകളുമായെത്തിയത്. ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നടൻ 65 വയസ്സുള്ള മോഹൻലാൽ! എന്ന കുറിപ്പടങ്ങുന്ന പോസ്റ്ററാണ് അമുൽ പങ്കുവെച്ചത്. ചൂടേറിയ വാർത്തകളെ കാർട്ടൂൺ ട്രിബ്യുട്ടുകൾ ആക്കി മാറ്റികൊണ്ടുള്ള അമുലിന്റെ പോസ്റ്ററുകൾക്ക് പ്രത്യേക ശ്രദ്ധ ലഭിക്കാറുണ്ട്. നേരത്തെ മിൽമ്മയും മോഹൻലാലിനെ അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റർ പുറത്തിറക്കിയിരുന്നു.

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ആദരവായാണ് 2023 ലെ ​ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന് ലഭിച്ചത്. നാൽപ്പതു വർഷത്തിലേറെ നീണ്ട തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായാണ് ഈ അവാർഡിനെ താൻ കാണുന്നതെന്നും ഇത് മലയാള സിനിമയ്ക്ക് മൊത്തത്തിൽ ലഭിച്ച അംഗീകാരമാണെന്നും ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന പുരസ്കാര ദാന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പുരസ്‍കാരമേറ്റുവാങ്ങുന്ന വേളയിൽ മോഹൻലാൽ പറഞ്ഞിരുന്നു . മലയാള സിനിമയിൽ ഇതിനു മുൻപ് സംവിധായകൻ അടൂർ ഗോപാല കൃഷ്ണനാണ് ദാദ സാഹേബ് പുരസ്‌കാരം ലഭിച്ചിരുന്നത്. ചലച്ചിത്ര രാഷ്ട്രീയ രംഗങ്ങളിൽ നിന്നുമുള്ള നിരവധി പ്രമുഖരും മോഹൻലാലിന് ആശംസകൾ അറിയിച്ചിരുന്നു.

'മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. അഭിവാദ്യങ്ങൾ''! എന്ന് കുറിച്ച് കൊണ്ടാണ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നത്.''അതിരറ്റ ആദരവോടും അഭിമാനത്തോടും കൂടി, ഞാൻ എപ്പോഴും ഒരു സമർപ്പിത ആരാധകനായി തുടരുന്നു'' എന്ന വരികളോട് കൂടി നടൻ അമിതാബ് ബച്ചൻ തന്റെ ആശംസകൾ അറിയിച്ചിരുന്നു.

അനിമൽ ട്രിലജിയിലെ അവസാന ചിത്രം; 'എക്കോ' ട്രെയ്‌ലർ പുറത്ത്

'പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ'; ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ' ട്രെയിലർ

ആഘോഷമായ് വിലായത്ത് ബുദ്ധ ട്രെയിലർ ലോഞ്ച്; ചിത്രം നവംബർ 21ന് തിയറ്ററുകളിൽ

അമ്മയെ ഫോണ്‍ ചെയ്യാന്‍ പോയ ഡോ.നൗഫല്‍, ഒരു മിനിറ്റിന് ശേഷം അവന്റെ മൃതദേഹമാണ് കണ്ടത്; ഗാസയിലെ നടുക്കുന്ന അനുഭവം പറഞ്ഞ് ഡോ.സന്തോഷ്‌കുമാര്‍

ആറ് യാത്രികർ, എല്ലാം മാറ്റിമറിക്കുന്ന ഒരു യാത്ര; ദൂരൂഹതയുണർത്തി 'ദി റൈഡ്' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT