Film News

മറ്റുള്ളവരുടെ ജീവിതത്തില്‍ അനാവശ്യ അഭിപ്രായം പറയുന്ന ജോലിയില്ലാത്തവര്‍ക്ക് പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു : അമൃത സുരേഷ്

അനാവശ്യമായി മറ്റുള്ളവരുടെ വ്യക്തി ജീവിതത്തെ കുറിച്ച് അഭിപ്രായം പറയുന്നവരെ വിമര്‍ശിച്ച് ഗായിക അമൃത സുരേഷ്. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അമൃതയുടെ കുറിപ്പ്.

'മറ്റുള്ളവരുടെ വ്യക്തി ജീവിതത്തെ കുറിച്ച് അനാവശ്യമായി അഭിപ്രായം പറയുകയും ജഡജ് ചെയ്യുകയും ചെയ്യുന്ന ജോലിയില്ലാത്തവര്‍ക്ക് ഞങ്ങള്‍ ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു', എന്നാണ് അമൃത സാമൂഹ്യമാധ്യമത്തില്‍ കുറിച്ചത്. അമൃതയ്‌ക്കൊപ്പം ഗോപി സുന്ദറും ഇതേ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

അടുത്തിടെയാണ് ഇരുവരും സാമൂഹ്യമാധ്യമത്തില്‍ ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചത്. അതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ഇരുവര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം അമൃതയുടെ അനിയത്തി അഭിരാമിയും ഇക്കാര്യത്തെ കുറിച്ച് സാമൂഹ്യമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. 'നമുക്ക് വ്യക്തിപരമായി അറിയാത്ത ആളുകളുടെ കഥകളിലേക്കോ സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കാണുന്ന കാര്യങ്ങളിലേക്കോ കൂടുതല്‍ ചൂഴ്ന്ന് നോക്കാതിരിക്കുക', എന്നാണ് അഭിരാമി കുറിച്ചത്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT