Film News

മമ്മൂട്ടിയും മോഹന്‍ലാലും ഒപ്പം 140 താരങ്ങളും, അമ്മയുടെ ത്രില്ലര്‍ ഒരുക്കുന്നത് പ്രിയദര്‍ശനും രാജീവ് കുമാറും

താര സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ വീണ്ടുമൊരു മള്‍ട്ടിസ്റ്റാര്‍ സിനിമ. പ്രസിഡന്റ് മോഹന്‍ലാലും മമ്മൂട്ടിയും ചേർന്നാണ് സിനിമ പ്രഖ്യാപിച്ചത് . 'അമ്മ'യുടെ ആസ്ഥാനമന്ദിരം ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രഖ്യാപനം.. കോവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമാ ഇന്‍ഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് 'ട്വന്റി 20' പോലൊരു സിനിമ ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. ചിത്രത്തിന്റെ പേര് നിര്‍ദേശിക്കാന്‍ പ്രേക്ഷകര്‍ക്കായി ഒരു മത്സരവും 'അമ്മ' സംഘടന ഒരുക്കുന്നു. അതിന്റെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കും. ടി.കെ രാജീവ് കുമാറിന്റെ രചനയിലുള്ള ത്രില്ലര്‍ സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനും രാജീവ് കുമാറും ചേര്‍ന്നാണ്.

മോഹന്‍ലാല്‍ സിനിമയെക്കുറിച്ച്

'അമ്മയുടെ നേതൃത്വത്തില്‍ ട്വന്റി ട്വന്റി എന്ന സിനിമ നിര്‍മ്മിച്ചിരുന്നു. വീണ്ടും ഒരു സിനിമ നിര്‍മ്മിക്കുവാനുള്ള പരിപാടിയുണ്ട്. അത് അമ്മയ്ക്കും ഗുണ ചെയ്യും. 'ഏകദേശം 135ഓളം പ്രവര്‍ത്തകര്‍ക്ക് ഇതില്‍ അഭിനയിക്കാന്‍ കഴിയും. അങ്ങനെയൊരു കഥയാണ് ഈ സിനിമയ്ക്കും വേണ്ടിയിരുന്നത്. ഇതൊരു മഹത്തായ സിനിമയാണ്. ചിത്രം ആശീര്‍വാദ് ആകും നിര്‍മിക്കുക. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ടി.കെ. രാജീവ് കുമാര്‍ എഴുതിയിരിക്കുന്നു. ഇതൊരു ക്രൈം ത്രില്ലറാണ്. പ്രിയദര്‍ശനും രാജീവ് കുമാറും ചേര്‍ന്ന് ചിത്രം സംവിധാനം ചെയ്യും.

'അമ്മ'യുടെ പുതിയ ആസ്ഥാന മന്ദിരം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത് . സംഘടനാ രൂപീകരണത്തിന്റെ 25ാം വര്‍ഷത്തിലാണു സ്വന്തം ആസ്ഥാന മന്ദിരമെന്ന സ്വപ്‌നം സംഘടന പൂര്‍ത്തീകരിച്ചത്. ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവും, എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജും, സിദ്ദിഖുമാണ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത്. പത്ത് കോടിയാണ് നിര്‍മ്മാണ ചെലവ്. കൊച്ചി കലൂര്‍ ദേശാഭിമാനി റോഡിലുള്ള ആസ്ഥാനം അഞ്ച് നിലകളിലായാണ്. അമ്മയുടെ ജനറല്‍ ബോഡിയും സുപ്രധാന യോഗങ്ങളും ചര്‍ച്ചകളുമെല്ലാം ഇനി ആസ്ഥാന മന്ദിരത്തിലായിരിക്കും

നസീറുദ്ധീൻ ഷാ: ശ്യാം ബെനഗൽ സിനിമയ്ക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനം?

Sugar Addiction പ്രശ്നമാണ് | Rahib Mohamed | Bheegaran Interview

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

SCROLL FOR NEXT