Film News

‘ഒരു റൂമില്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കേണ്ടതല്ല’, ഇടവേള ബാബുവിനെതിരെ അമ്മ എക്‌സിക്യുട്ടീവ് അംഗം

THE CUE

ഷെയിന്‍ നിഗത്തിനെതിരായ വിലക്കില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തുന്ന മധ്യസ്ഥ നീക്കങ്ങള്‍ സംഘടനയില്‍ ചര്‍ച്ച ചെയ്തല്ലെന്ന് എക്‌സിക്യുട്ടീവ് അംഗം ഉണ്ണി ശിവപാല്‍. അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ചയില്ലാതെ ഏകപക്ഷീയ തീരുമാനങ്ങളുണ്ടായാല്‍ താരസംഘടാ നേതൃത്വത്തില്‍ നിന്ന് രാജി വയ്ക്കുമെന്നും ഉണ്ണി ശിവപാല്‍. എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാത്ത ഒരു ഒത്ത് തീര്‍പ്പിനോടും സഹകരിക്കില്ലെന്നും ഉണ്ണി ശിവപാല്‍. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരമാണ് ചര്‍ച്ച നടത്തുന്നതെന്ന് ഇടവേള ബാബു നേരത്തെ വ്യക്തമാക്കിയിരുന്നു.

സാമൂഹിക മാധ്യമങ്ങളിലും പൊതുസമൂഹത്തിലും സിനിമയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന രീതിയില്‍ വന്ന പ്രശ്‌നമാണ്. കാരവന്‍ റെയ്ഡ് ചെയ്യണമെന്ന് വരെ പറഞ്ഞ പ്രശ്‌നമാണ്. ഇതിന്റെയൊക്കെ നിജസ്ഥിതി മനസിലാക്കി പ്രശ്‌ന പരിഹാരം വേണം. ഒരു റൂമിലിരുന്ന് രണ്ട് പേര് ചര്‍ച്ച ചെയ്ത് തീര്‍ക്കേണ്ട കാര്യമല്ല. ഈ പറയുന്നവര്‍ക്കെല്ലാം ഷെയിന്‍ നിഗവുമായി സ്‌നേഹമുണ്ടാകും. അതുകൊണ്ട് കാര്യമില്ല.

മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരം ഇടവേള ബാബു നടത്തിയ ചര്‍ച്ചയില്‍ ഉണ്ണി ശിവപാലിന് പുറമേ കെ ബി ഗണേഷ്‌കുമാറിനും ബാബുരാജിനും എതിര്‍പ്പുണ്ടെന്ന് അറിയുന്നു. അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി ഔദ്യോഗികമായി ചര്‍ച്ച നടത്താതെ അമ്മ പ്രതിനിധികളായ സിദ്ദീഖും ഇടവേള ബാബുവും ചര്‍ച്ച ചെയ്ത് പരിഹാരം തേടുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഉണ്ണി ശിവപാലിന്റെ നിലപാട്. മനോരമാ ന്യൂസിനോടാണ് ഉണ്ണി ശിവപാല്‍ പ്രതികരിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT