Film News

അമ്മയുടെ തലപ്പത്തേക്ക് ആര്? വോട്ടെടുപ്പ് ഇന്ന്

താരസംഘടന അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 10 മണിക്ക് കൊച്ചിയിലെ ലുലു മാരിയറ്റ് ഹോട്ടലിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ടോടെ ഫല പ്രഖ്യാപനവും നടക്കും. മോഹൻലാൽ ഉൾപ്പടെയുള്ള അഭിനേതാക്കൾ വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിലൂടെ അധികാരമേല്‍ക്കുന്ന പുതിയ കമ്മിറ്റി സംഘടനയെ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോവുമെന്ന് പ്രതീക്ഷിക്കുന്നതായി മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോന്‍, ദേവന്‍ എന്നിവരാണ് മത്സരിക്കുന്നത്. ജയന്‍ ചേര്‍ത്തല, ലക്ഷ്മി പ്രിയ, നാസര്‍ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും കുക്കു പരമേശ്വരന്‍, രവീന്ദ്രന്‍ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കും.

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജോയ് മാത്യു ഉള്‍പ്പെടെ എ‌ട്ടുപേരാണ് മല്‍സരിക്കുന്നത്. വിനു മോഹന്‍, സരയു, കൈലാഷ്, ജോയ് മാത്യു, ആശ അരവിന്ദ്, സജിത ബേഡ്ട്ടി എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT