Film News

'നിങ്ങളുടെ മഹത്വത്തിന് സാക്ഷ്യം വഹിക്കാൻ കഴിയുന്നത് ഒരു ബഹുമതിയാണ്'; അമിതാഭ് ബച്ചന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി കല്‍കി 2898 എഡി

അമിതാഭ് ബച്ചന്റെ പിറന്നാൾ ദിനത്തിൽ 'കല്‍കി 2898 എഡി'യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അണിയറപ്രവർത്തകർ. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ്, കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'കല്‍കി 2898 എഡി'. 600 കോടി ബഡ്ജറ്റില്‍ ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായി ഒരുങ്ങുന്ന കല്‍കി 2898 എഡി ഒരു മിത്തോ-സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്. സാന്‍ ഡിയാഗോയില്‍ നടക്കുന്ന കോമിക് -കോണില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ് 'കല്‍കി 2898 എഡി'.

നിങ്ങളുടെ യാത്രയുടെ ഭാഗമാകാനും നിങ്ങളുടെ മഹത്വത്തിന് സാക്ഷ്യം വഹിക്കാനും കഴിയുന്നത് ഒരു ബഹുമതിയാണ്, ജന്മദിനാശംസകൾ അമിതാഭ് ബച്ചൻ സാർ എന്ന തലക്കെട്ടോടു കൂടിയാണ് ചിത്രത്തിന്റെ നിർമാതാക്കളായ വെെജയന്തി മൂവീസ് ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ഒരു ​ഗുഹ പോലെ തോന്നിക്കുന്ന സ്ഥലത്ത് മുഖം മറച്ച് നിൽക്കുന്ന സന്ന്യാസിയുടേതെന്ന് തോന്നിക്കുന്ന രൂപം, സുര്യ പ്രകാശം അയാൾക്ക് മേൽ പതിക്കുന്നു, അയാളുടെ കണ്ണുകൾ മാത്രം പോസ്റ്ററിൽ വ്യക്തമാകുന്നു. ഹിന്ദു പുരാണം അനുസരിച്ച് വിഷ്ണുവിന്റെ പത്താമത്തെ അവതാരമാണ് കല്‍കി. കല്‍കിയുടെ അവതാരത്തെ ഒരു ഫ്യൂച്ചറിസ്റ്റിക് രീതിയില്‍ സമീപിച്ചിരിക്കുകയാണ് ചിത്രത്തില്‍ എന്നാണ് മുമ്പ് പുറത്തു വിട്ട് ചിത്രത്തിന്റെ ഗ്ലിമ്പ്സ് നൽകുന്ന സൂചന. സയന്‍സ് ഫിക്ഷന്‍ മിത്തോളജിക്കല്‍ ചിത്രമായ 'കല്‍കി 2898 എഡി' നിര്‍മിക്കുന്നത് വെെജയന്തി മൂവീസിന്റെ ബാനറില്‍ അശ്വനി ദത്ത് ആണ്.

തെലുങ്കിലും ഹിന്ദിയിലും ഒരേസമയം ഒരുങ്ങുന്ന ചിത്രം തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യും. സന്തോഷ് നാരായണന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോര്‍ഡ്ജെ സ്റ്റോജില്‍കോവിക്കാണ്. കോട്ടഗിരി വെങ്കടേശ്വര റാവു ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ചിത്രം 2024 ജനുവരി 12ന് റിലീസ് ചെയ്യും.

എനിക്ക് തിയറ്ററിൽ പോയി കാണാൻ പറ്റുന്നതാണോ എന്നുള്ളതാണ് സിനിമകൾ ചൂസ് ചെയ്യുന്നതിലെ ക്രൈറ്റീരിയ: ആസിഫ് അലി

സൈലം ഗ്രൂപ്പ് സ്ഥാപകൻ സിനിമാ നിർമാണത്തിലേക്ക്; ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റിന് തുടക്കം

എന്റെ ആരോപണങ്ങള്‍ പി.കെ.ഫിറോസ് നിഷേധിച്ചിട്ടില്ലല്ലോ? ഡോ. കെ.ടി.ജലീല്‍ അഭിമുഖം

‘ഡീമൻ സ്ലേയറി'ന് ലഭിക്കുന്ന സ്വീകാര്യത അത്ഭുതപ്പെടുത്തുന്നതാണ്: സുരേഷ് ഷേണായി

എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമ ലഭിക്കുന്നത് ഭാഗ്യം, ‘കൂമന്‍ ’ കരിയറിന് ഗിയർ ഷിഫ്റ്റ് നൽകിയ സിനിമ ആസിഫലി

SCROLL FOR NEXT