Film News

നേരിയ ലക്ഷണങ്ങള്‍ മാത്രം, കൊവിഡ് സ്ഥിരീകരിച്ച അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി

കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ള നടന്‍ അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും നാനാവതി സുപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു. ശനിയാഴ്ചയായിരുന്നു ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്.

ശ്വാസോച്ഛ്വസവുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചന് നേരിയ പ്രശ്‌നങ്ങളുണ്ടെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും എവിടെ നിന്നാണ് കൊവിഡ് ഉണ്ടായതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. മാര്‍ച്ച് 25 മുതല്‍ ജുഹുവിലെ വീട്ടില്‍ തന്നെയായിരുന്നു അമിതാഭ് ബച്ചന്‍. ചില ടെലിവിഷന്‍ ഷോകളുടെ പ്രചാരണ വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഷൂട്ട് ചെയ്തിരുന്നു. ചാനല്‍ സംസഘാംഗങ്ങള്‍ വീട്ടിലെത്തിയായിരുന്നു ചിത്രീകരണം. ഇവരില്‍ നിന്നാണോ രോഗം രോഗബാധയുണ്ടായതെന്ന് പരിശോധിക്കുന്നുണ്ട്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT