Film News

ഹോംക്വാറന്റൈന്‍ഡ് സ്റ്റാമ്പ് പതിപ്പിച്ച കൈ ട്വീറ്റ് ചെയ്ത് അമിതാഭ് ബച്ചന്‍; ആരാധകരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം 

THE CUE

കൊവിഡ് പശ്ചാത്തലത്തില്‍ ഹോം ക്വാറന്റൈന്‍ഡ് സ്റ്റാമ്പ് പതിപ്പിച്ച കയ്യുടെ ചിത്രം പങ്കുവെച്ച് അമിതാഭ് ബച്ചന്‍. വീടുകളില്‍ നിരീക്ഷണത്തിലാക്കുന്നവരുടെ കയ്യില്‍ സ്റ്റാമ്പ് പതിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരം ട്വീറ്റുമായെത്തിയത്. സര്‍ക്കാര്‍ സ്റ്റാമ്പിങ് ആരംഭിച്ചു, വോട്ടര്‍ മഷി ഉപയോഗിച്ചാണ് സ്റ്റാമ്പിങ് അതിനാല്‍ അത് പെട്ടെന്നൊന്നും പോകില്ല. എല്ലാവരും സുരക്ഷിതരായിരിക്കുക, ജാഗ്രത പാലിക്കുകയെന്നും ട്വീറ്റില്‍ ബിഗ് ബി പറയുന്നു.

ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെ ആശങ്കയിലാണ് ബിഗ് ബി ആരാധകര്‍. എന്നാല്‍ ചിത്രം കണ്ട് നിഗനത്തിലെത്തേണ്ട കാര്യമില്ലെന്നും, താരം പങ്കുവെച്ചിരിക്കുന്നത് മറ്റൊരാളുടെ കയ്യുടെ ചിത്രമാണെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗായകന്‍ സോനു നിഗം ഉള്‍പ്പടെയുള്ളവരും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിനായി ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡിനെ പ്രതിരോധിക്കാനുള്ള സന്ദേശങ്ങളുമായി നേരത്തെയും അമിതാഭ് ബച്ചന്‍ രംഗത്തെത്തിയിരുന്നു. അവബോധമെന്ന നിലയില്‍ സ്വന്തമായെഴുതിയ ഒരു കവിത അവതരിപ്പിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം അദ്ദേഹം പുറത്തുവിട്ടിരുന്നു. മാത്രമല്ല ഞായറാഴ്ചകളില്‍ ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ച തത്കാലത്തേക്ക് നിര്‍ത്തുന്നതായും ബിഗ് ബി അറിയിച്ചിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT