Film News

ഞെട്ടേണ്ട ഇത് ബച്ചനാണ്, ഷൂജിത് സര്‍ക്കാരിന്റെ ഗുലാബോ സിതാബോ

THE CUE

ഇത് അമിഷ് മല്‍ഹോത്രയാണ്, ബോളിവുഡിലെ മികച്ച സംവിധായകരിലൊരാളായ ഷൂജിത് സര്‍ക്കാരിന്റെ ഗുലാബോ സിതാബോ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രം. ഒറ്റനോട്ടത്തില്‍ ഈ കഥാപാത്രമായി മാറിയ നടനെ തിരിച്ചറിയാനാകില്ല. ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി അമിതാബ് ബച്ചന്റേതാണ് ഞെട്ടിക്കുന്ന ഈ മേക്ക് ഓവര്‍. എഴുപത്തിയാറാം വയസില്‍ ബച്ചന്‍ നടന്‍ എന്ന നിലയില്‍ ഏറ്റെടുത്ത സുപ്രധാന റോള്‍ ആയിരിക്കും ഗുലാബോ സിതാബോയിലെ അമരീഷ് മല്‍ഹോത്രയെന്ന് ബോളിവുഡ് പറയുന്നു. ആയുഷ് മാന്‍ ഖുരാനയും നായക കഥാപാത്രമായി ചിത്രത്തിലുണ്ട്.

ഒക്ടോബര്‍ എന്ന സിനിമയ്ക്ക് ശേഷം ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന സിനിമയുമാണ് ഗുലാബോ സിതാബോ. വിക്കി ഡോണര്‍, പികു, ഒക്ടോബര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജുഹി ചതുര്‍വേദിയുടെ രചനയില്‍ ഒരുങ്ങുന്ന ഷൂജിത് ചിത്രവുമാണ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലുള്ള നാട്ടിന്‍പുറത്തുകാരനായ ഭൂവുടയാണ് ബച്ചന്റെ അമിത് മല്‍ഹോത്ര.

ബദായി ഹോ, അന്ധാധുന്‍ എന്നീ സിനിമകള്‍ക്ക് പിന്നാലെ ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മാറിയ ആയുഷ്മാന്‍ ഖുരാനയ്ക്ക് വഴിത്തിരിവാകും ഷൂജിത് സര്‍ക്കാര്‍ ചിത്രം.

ഹ്യൂമറിന് പ്രധാന്യമുള്ള ചിത്രമായിരിക്കുമെന്ന് ഷൂജിത് സര്‍ക്കാര്‍. ഷൂജിത് സംവിധാനം ചെയ്ത പികു എന്ന സിനിമയിലും, രചന നിര്‍വഹിച്ച പിങ്ക് എന്ന ചിത്രത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ട പ്രകടനമായിരുന്നു ബച്ചന്റേത്. 2020ലാണ് ഗുലാബോ സിതാബോ റിലീസ്.

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഡിജിറ്റല്‍ മീഡിയ വളരുന്നത് ഭീഷണി, പരസ്യ വരുമാനത്തിന്റെ 70 ശതമാനവും കൊണ്ടുപോകുന്നു; ഡിസ്‌നി ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; 'ഭീഷ്മർ' ഫസ്റ്റ് ലുക്ക് പുറത്ത്

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT