Film News

'എന്നെയും അദ്ദേഹത്തെയും തമ്മിൽ താരതമ്യം ചെയ്യരുത്, ഞാൻ അല്ലു അർജുന്റെ വലിയ ആരാധകനാണ്': അമിതാഭ് ബച്ചൻ

അല്ലു അർജുന്റെ വലിയ ആരാധകനാണ് താൻ എന്ന് നടൻ അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചൻ അവതാരകനായ ഹിന്ദി ടെലിവിഷൻ പരിപാടി 'കോൻ ബനേ​ഗാ ക്രോർപതി' എന്ന ഷോയിൽ സംസാരിക്കവെയാണ് അദ്ദേഹം താൻ അല്ലു അർജുന്റെ വലിയ ആരാധകനാണ് എന്നു പറഞ്ഞത്. ഗെയിം ഷോയില്‍ പങ്കെടുത്ത കൊല്‍ക്കത്തയില്‍ നിന്നുള്ള വീട്ടമ്മയായ രജനി ബര്‍ണിവാളാണ് താൻ അല്ലു അർജുന്റെയും അമിതാഭ് ബച്ചന്റെയും വലിയ ആരാധികയാണ് എന്നു പറഞ്ഞത്. വീട്ടിലെ ഇടവേള സമയങ്ങളിൽ മാറി മാറി കാണുന്ന ചിത്രങ്ങൾ ഇരുവരുടേതും ആണെന്നും ഇരുവരും തമ്മിൽ പല സാമ്യതകളുമുള്ളതായി തനിക്ക് തോന്നിയിട്ടുണ്ടെന്നുമാണ് ഷോയിൽ മത്സരാർത്ഥി പറഞ്ഞത്. എന്നാൽ തങ്ങളെ ഇരുവരെയും തമ്മിൽ സാമ്യപ്പെടുത്തരുതെന്ന് പറഞ്ഞ അമിതാഭ് ബച്ചൻ പുഷ്പ 2 എന്ന ചിത്രം ഇതുവരെ കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കാണണമെന്നും പറഞ്ഞു.

അമിതാഭ് ബച്ചൻ പറഞ്ഞത്:

അതിശയകരമാം വിധം കഴിവുള്ള നടനാണ് അല്ലു അർജുൻ. അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള അം​ഗീകാരങ്ങളെല്ലാം അ​ദ്ദേഹത്തിന് അർഹതപ്പെട്ടതാണ്. ഞാനും അ​ദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്. അദ്ദേഹത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം പുഷ്പ 2 നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും നിങ്ങൾ അത് കാണണം. പക്ഷേ അദ്ദേഹത്തെ ഞാനുമായി താരതമ്യപ്പെടുത്തരുത്.

ഇരുവരുടേയും ശൈലിയും കോമഡി രംഗങ്ങളിലെ പ്രകടനവും തമ്മിലുള്ള സാമ്യതയാണ് മത്സരാർത്ഥി എടുത്തു പറഞ്ഞത്. കോമഡി രംഗങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഇരുവരും കോളര്‍ കടിക്കുകയും കണ്ണുകള്‍ ചിമ്മുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു. 'നിങ്ങള്‍ രണ്ടുപേര്‍ക്കും തമ്മില്‍ മറ്റൊരു സാമ്യമുണ്ട്; നിങ്ങള്‍ രണ്ട് പേരുടെയും ശബ്ദത്തിനും പ്രത്യേകതയുണ്ട്. നിങ്ങളെ കണ്ടുമുട്ടിയതോടെ എന്റെ സ്വപ്‌നം സഫലമായി, ഇനി എനിക്ക് അല്ലു അര്‍ജുനെ കണ്ടാല്‍ മതി എന്നും അവർ കൂട്ടിച്ചേർത്തു.

'പുഷ്പ ദ റെെസ്' ന് ശേഷം അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'പുഷ്പ ദ റൂൾ'.പുഷ്പയുടെ രണ്ടാം ഭാഗമായി പുറത്തെത്തിയ ചിത്രം 500 കോടി ബഡ്ജറ്റിലാണ് ഒരുങ്ങിയത്. ഡിസംബർ 5 ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ 1750 കടന്ന് കുതിക്കുകയാണ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT