Film News

മരക്കാര്‍ ട്രെയ്‌ലര്‍ കണ്ട് ആരാധന വര്‍ധിച്ചെന്ന് അമിതാഭ് ബച്ചന്‍ ; അനുഗ്രഹമെന്ന് മോഹന്‍ലാല്‍ 

THE CUE

മരക്കാര്‍ ട്രെയ്‌ലര്‍ കണ്ട് മോഹന്‍ലാലിനോടുള്ള ആരാധന വര്‍ധിച്ചെന്ന് അമിതാഭ് ബച്ചന്‍. ട്രെയ്‌ലര്‍ ട്വീറ്റ് ചെയ്തുകൊണ്ടാണ് ബിഗ് ബി ഇക്കാര്യം അറിയിച്ചത്. എപ്പോഴും താന്‍ ആരാധനയോടെ കണ്ട അഭിനേതാവാണ് മോഹന്‍ലാലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മരക്കാറിനെക്കുറിച്ചുള്ള നല്ല വാക്കുകളും ട്രെയ്‌ലറും പങ്കുവെച്ചത് അനുഗ്രഹമാണെന്ന് മോഹന്‍ലാല്‍ ട്വീറ്റിലൂടെ നന്ദിയറിക്കുകയും ചെയ്തു. മരക്കാര്‍,അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

അമിതാഭ് ബച്ചന്റെ വാക്കുകള്‍

ഞാന്‍ എപ്പോഴും ആരാധിക്കുന്ന, പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ, മലയാള സിനിമയിലെ മോഹന്‍ലാല്‍, അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാന്‍ പറഞ്ഞിരുന്നു.ഞാന്‍ കണ്ടു. അദ്ദേഹത്തോടുള്ള ആരാധന വര്‍ധിച്ചു. ട്രെയ്‌ലര്‍ കാണൂ.

മോഹന്‍ലാലിന്റെ ട്വീറ്റ്

പ്രിയ അമിതാഭ് ബച്ചന്‍ സര്‍, മരക്കാറിനെക്കുറിച്ചുള്ള താങ്കളുടെ നല്ല വാക്കുകളും,ട്രെയ്‌ലര്‍ പങ്കുവെച്ചതും എനിക്ക് അനുഗ്രഹമാണ്. നന്ദി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT