Film News

ഫോട്ടോ ദുരുപയോഗം ചെയ്തു, ഭവ്നിന്ദര്‍ സിംഗിനെതിരേ നിയമനടപടി സ്വീകരിച്ച് ന‌‌ടി അമല പോൾ.

ഫോട്ടോ ഷൂട്ടിനായി പകർത്തിയ ചിത്രം ദുരുപയോ​ഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ​ഗായകൻ ഭവ്നിന്ദര്‍ സിംഗിനെതിരേ നിയമനടപടിക്ക് ന‌‌ടി അമല പോൾ. കുറച്ചു നാളുകൾക്ക് മുൻപ് ഭവ്നിന്ദര്‍ സിംഗ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് വിവാദമായത്.

​പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം വിവാഹ ചിത്രമാണെന്ന് തെറ്റി​ദ്ധരിക്കപ്പെടുകയും മോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ചിത്രങ്ങളെ ചൊല്ലിയുളള പ്രചരണങ്ങൾ വ്യാപകമായതോടെ ഭവ്നിന്ദര്‍ സിംഗ് അവ സമൂഹ മാധ്യമത്തിൽ നിന്ന് നീക്കം ചെയ്തു. സംഭവം വിവാദമായതിനെ തുടർന്ന് ഇരുവരുമൊത്തുളള പഴയ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

ചിത്രങ്ങളെ ചൊല്ലിയുളള പ്രചരണങ്ങൾ വ്യാപകമായതോടെ ഭവ്നിന്ദര്‍ സിംഗ് അവ സമൂഹ മാധ്യമത്തിൽ നിന്ന് നീക്കം ചെയ്തു. എന്നാൽ ചിത്രം തെറ്റായ രീതിയിൽ ഉപയോ​ഗിച്ചെന്നും, സമൂഹത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി അമല പോൾ ഭവീന്ദര്‍ സിംഗിനെതിരെ മാനനഷ്ടത്തിന് പരാതി നൽകി. പരാതിയ്ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT