Film News

തോക്കേന്തി പടയൊരുക്കം; കുഞ്ചാക്കോ ബോബനൊപ്പം ഫഹദ് ഫാസിലും ജ്യോതിർമയിയും അമൽ നീരദ് ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപര്‍വ്വത്തിന് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ അമൽ നീരദ്. കുഞ്ചാക്കോ ബോബൻ ഫഹദ് ഫാസിൽ ജ്യോതിർമയി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. മാസ്സ് ലുക്കിൽ തോക്കേന്തി നിൽക്കുന്ന കുഞ്ചാക്കോ ബോബനെയും ഫഹദ് ഫാസിലിനെയും ജ്യോതിർമയിയെയുമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. ഒരു സ്റ്റൈലിഷ് ആക്ഷൻ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് സൂചന.

ആദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ പേരോ മറ്റ് അഭിനേതാക്കളെക്കുറിച്ചോ അണിയറ പ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഏറെക്കാലത്തിന് ശേഷം മലയാള സിനിമയിലേക്ക് ജ്യോതിർമയി തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ക്യാമറ ആനന്ദ് സി ചന്ദ്രനാണ് എന്നാണ് റിപ്പോര്‍ട്ട്. എസ്രയ്ക്ക് ജെയ് കെ സംവിധാനം ചെയ്യുന്ന ​ഗർർർ ആണ് കുഞ്ചാക്കോ ബോബൻ നായകനായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം. അൽത്താഫിന്റെ ഒടും കുതിര ചാടും കുതിരയാണ് ഷൂട്ടിം​ഗ് നടന്നു കൊണ്ടിരിക്കുന്ന ഫഹദ് ഫാസിലിന്റെ അടുത്ത മലയാള ചിത്രം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT