ഓടും കുതിര ചാടും കുതിര തന്നെ സംബന്ധിച്ചെടുത്തോളം പുതിയൊരു അനുഭവമാണ് എന്ന് സംവിധായകൻ അൽത്താഫ് സലിം. ഴയൊരു സാധനം വീണ്ടും പുതിയ രീതിയിലേക്ക് ആക്കി കൊണ്ടുവരിക എന്നുള്ള കാര്യത്തിൽ വലിയ യോജിപ്പ് ഇല്ല. അതുകൊണ്ടുതന്നെ, വലിയ രീതിയിൽ റെഫറൻസുകൾ എടുത്തിട്ടുമില്ല. ഒന്നാമത്തെ സിനിമയായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയിലെ കഥാപാത്രങ്ങൾക്കുള്ള വട്ട് ഓടും കുതിര ചാടും കുതിരയിലേക്ക് വരുമ്പോഴും നിലനിൽക്കുന്നുണ്ട് എന്നും അൽത്താഫ് ക്യു സ്റ്റുഡയോയോട് പറഞ്ഞു.
അൽത്താഫ് സലിമിന്റെ വാക്കുകൾ
ഓടും കുതിര ചാടും കുതിര എന്നെ സംബന്ധിച്ചെടുത്തോളം പുതിയൊരു സിനിമ തന്നെയാണ്. കഥയാണെങ്കിലും ടെക്നിക്കൽ പരിപാടികളാണെങ്കിലും എല്ലാം വേറൊരു രീതിയിൽ ചെയ്തിരിക്കുന്ന സിനിമയാണിത്. അതുകൊണ്ടുതന്നെ മുമ്പ് ഇറങ്ങിയ സിനിമകളുടെ റെഫറൻസ് വലിയ രീതിയിൽ ഞാൻ എടുത്തിട്ടില്ല. പഴയൊരു സാധനം വീണ്ടും പുതിയ രീതിയിലേക്ക് ആക്കി കൊണ്ടുവരിക എന്നുള്ള കാര്യത്തിൽ വലിയ യോജിപ്പ് ഇല്ലാത്ത ഒരാളാണ് ഞാൻ. പക്ഷെ, കണ്ടതും കേട്ടതുമായ സിനികമകളിൽ നിന്നുമുള്ള ഇൻഫ്ലുവൻസ് കാരണം ഓർഗാനിക്കലി വന്നാൽ വന്നു എന്നേയുള്ളൂ. അതിനായുള്ള ബോധപൂർവമായ ഒരു ശ്രമമൊന്നും നടത്തിയിട്ടില്ല.
ഒന്നാമത്തെ സിനിമയായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയിലെ കഥാപാത്രങ്ങൾക്കുള്ള വട്ട് ഓടും കുതിര ചാടും കുതിരയിലേക്ക് വരുമ്പോഴും നിലനിൽക്കുന്നുണ്ട്. അത് ഞാൻ ബോധപൂർവം ചെയ്യുന്നതല്ല. അതുപോലുള്ള വിയേർഡ് ആയിട്ടുള്ള സംഭവങ്ങളേ എനിക്ക് വരികയുള്ളൂ. സെന്റിമെൻസ് വരുന്ന ഒരു സീൻ എഴുതിയാൽ പെട്ടന്ന് അടുത്ത കഥാപാത്രം അത് ബ്രേക്ക് ചെയ്യും. അത്തരത്തിലുള്ള തോട്ട് പ്രോസസാണ് എനിക്കുള്ളത്. അത് മാറ്റാനാണ് കൂടുതൽ ബുദ്ധിമുട്ട്. അല്ലാത്ത രീതിയിൽ വലിയ എഫേർട്ടൊന്നും ഞാൻ എടുക്കാറില്ല.