Film News

അല്‍ഫോണ്‍സ് പുത്രനൊപ്പം പൃഥ്വിരാജും നയന്‍താരയും, ലൈവില്‍ പ്രഖ്യാപിച്ച് അജ്മല്‍

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും നയന്‍താരയും പ്രധാന റോളില്‍. ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജുമാണ് നിര്‍മ്മിക്കുന്നത്. നടന്‍ അജ്മല്‍ ഇന്‍സ്റ്റഗ്രാം ലൈവിലാണ് ഈ സിനിമയെക്കുറിച്ച് വെളിപ്പെടുത്തിയത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സംവിധായകനില്‍ നിന്നോ നിര്‍മ്മാതാവില്‍ നിന്നോ പുറത്തുവന്നിട്ടില്ല

നെട്രിക്കണ്‍ എന്ന സിനിമക്ക് പിന്നാലെ അഭിനയിക്കുന്ന സിനിമയാണ് ഗോള്‍ഡ് എന്നും അജ്മല്‍. സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും അജ്മല്‍. ബ്രോ ഡാഡിക്ക് ശേഷം പൃഥ്വിരാജ് സുകുമാരന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

പ്രേമം റിലീസ് ചെയ്ത് അഞ്ച് വര്‍ഷത്തിന് ശേഷമാണ് അല്‍ഫോണ്‍സ് മൂന്നാമത്തെ ചിത്രമായി പാട്ട് അനൗണ്‍സ് ചെയ്തത്. ഫഹദ് ഫാസിലും നയന്‍താരയുമായിരുന്നു ഈ സിനിമയിലെ നായികാനായകന്‍മാര്‍. ഈ സിനിമ തന്നെയാണോ അതോ ഈ സിനിമക്ക് മുമ്പുള്ള ചിത്രമാണോ പൃഥ്വിരാജിനൊപ്പം അല്‍ഫോണ്‍സ് പുത്രന്‍ ചെയ്യുന്നതെന്ന് വ്യക്തമല്ല.

നേരത്തെ രഞ്ജിത്ത്, രാജേഷ് പിള്ള എന്നീ സംവിധായകര്‍ ഗോള്‍ഡ് എന്ന പേരില്‍ സിനിമ ആലോചിച്ചിരുന്നുവെന്നതും കൗതുകകരമാണ്. രാജേഷ് പിള്ള ഗോള്‍ഡ് ആലോചിച്ചിരുന്നത് മോഹന്‍ലാല്‍,പൃഥ്വിരാജ് തുടങ്ങിയവരെ കേന്ദ്രകഥാപാത്രമാക്കിയാണ്. മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ ചിത്രമായാണ് രഞ്ജിത് ഗോള്‍ഡ് എന്ന ചിത്രം പ്ലാന്‍ ചെയ്തിരുന്നത്.

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

SCROLL FOR NEXT