Film News

'ആഞ്ഞു തള്ളടാ', ജോഷിയായി പൃഥ്വിരാജ് ; ഗോൾഡ് ടീസർ

പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡിന്റെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരൻ, നയൻ‌താര തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലർ സ്വഭാവത്തിൽ വരുന്ന ഒരു എന്റെർറ്റൈനെർ സിനിമയാണ് ഗോൾഡ്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

ഗോൾഡിന്റെ എഴുത്തിനും സംവിധാനത്തിനും പുറമെ, എഡിറ്റിംഗും, കളർ ഗ്രേയ്ഡിങ്ങും, വി.എഫ്.എക്‌സും, അനിമേഷനും നിർവഹിച്ചിരിക്കുന്നതും അൽഫോൻസ് പുത്രൻ തന്നെയാണ്. യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും ഗോൾഡ് കാണാൻ വരേണ്ടയെന്ന് അൽഫോൻസ് പുത്രൻ നേരത്തെ പറഞ്ഞിരുന്നു. നേരവും പ്രേമവും പോലെയല്ലെങ്കിലും ഗോൾഡും ഒരു എന്റെർറ്റൈനെർ സിനിമയായിരിക്കും.

ഒരൊറ്റ സീൻ മാത്രം ഉൾക്കൊളിച്ചുകൊണ്ടുള്ള ടീസറാണ് പുറത്ത് വന്നിരിക്കുന്നത്. നേരവും പ്രേമവും പോലെ തന്നെ രസകരമായ ടൈറ്റിൽ അനിമേഷനും ടീസറിനെ മികച്ചതാക്കുന്നുണ്ട്. സിനിമയുടെ പേര് ഗോൾഡ് എന്നായിരിക്കെ, രാത്രിയിലെ സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചവും, ടൈറ്റിലിൽ ഉപയോഗിച്ചിരിക്കുന്ന മഞ്ഞ നിറവും മറ്റ് സോളിഡ് കളറുകളും ഒറ്റ കാഴ്ചക്കപ്പുറം വീണ്ടും കാണാൻ തോന്നിക്കുന്ന തരത്തിൽ ടീസറിന്റെ ഭംഗി കൂട്ടുന്നു. ചുറ്റുപാടുകളെയും ഒപ്പിയെടുക്കാൻ മറക്കാത്ത അൽഫോൻസ് ടീസറിന്റെ അവസാനം രസകരമായ വിഷ്വലുകളിലൂടെ കഥാ പരിസരവും എസ്റ്റാബ്ലിഷ്‌ ചെയ്യുന്നു. രാജേഷ് മുരുകന്റെ സംഗീതവും ടീസറിനെ മികച്ചതാക്കുന്നുണ്ട്.

ഷമ്മി തിലകൻ, ലാലു അലക്സ്, ജഗദീഷ്, ബാബുരാജ്, ജാഫർ ഇടുക്കി, റോഷൻ മാത്യു, സുധീഷ്, സൈജു കുറുപ്പ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഇവർക്കെല്ലാം പുറമെ ചിത്രത്തില്‍ അമ്പതോളം ആർട്ടിസ്റ്റുകളുമുണ്ട്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. ശബരീഷ് വർമ്മയാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. നിഴല്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താര നായികയാവുന്ന മലയാളം ചിത്രവുമാണ് ഗോള്‍ഡ്. ഇതിന് മുമ്പ് ഫഹദ് ഫാസിലിനെയും നയന്‍താരയെയും കേന്ദ്ര കഥപാത്രമാക്കി പാട്ട് എന്നൊരു ചിത്രവും അല്‍ഫോന്‍സ് പുത്രന്‍ പ്രഖ്യാപിച്ചിരുന്നു

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT