Film News

അൽഫോൺസ് പുത്രന് ഏഴ് പാട്ടുകളൊരുക്കാൻ ഇളയരാജ; തമിഴിൽ ​'ഗിഫ്റ്റ്' പുതിയ ചിത്രം

'ഗോൾഡ്' എന്ന സിനിമക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഗിഫ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം, സംഭാഷണം, എഡിറ്റിങ്ങ്, കളര്‍ ഗ്രേഡിങ്ങ് എന്നിവയെല്ലാം നിര്‍വഹിക്കുന്നത് അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ്. റോമിയോ പികേചേഴ്‌സിന്റെ ബാനറില്‍ രാഹുലാണ് ചിത്രത്തിന്റെ നിര്‍മാണം.

ഗിഫ്റ്റിന്റെ സംഗീതം സംവിധാനം നിര്‍വഹിക്കുന്നത് ഇളയരാജയാണ്. ഏഴ് പാട്ടുകളാണ് ചിത്രത്തിന് വേണ്ടി ഇളയരാജ ഒരുക്കുന്നത്. ഒരു ഗാനം ചിത്രത്തിന് വേണ്ടി ആലപിക്കുന്നുമുണ്ട്. പ്രശസ്ത ഡാന്‍സ് കോറിയോഗ്രാഫറായ സാന്‍ഡി മസ്റ്ററാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സാന്‍ഡിയെക്കൂടാതെ കോവൈ സരള, സഹാന സര്‍വേഷ്, മഹാലക്ഷമി സുദര്‍ശന്‍, സമ്പത്ത് രാജ്, റേച്ചല്‍ റബേക്ക, രാഹുല്‍, ചാര്‍ളി ക്രോ ഫോര്‍ഡ്, ഗോപാലന്‍ പാലക്കാട്, സൈക്കിള്‍ മണി എന്നീ താരങ്ങള്‍ ചിത്രത്തിലുണ്ട്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്.

പൃഥ്വിരാജ്, നയന്‍താര എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗോള്‍ഡാണ് അല്‍ഫോണ്‍സ് പുത്രന്‍ ഒടുവിലായി സംവിധാനം ചെയ്ത് പുറത്തു വന്ന ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT