Film News

ലാലേട്ടനുള്ള ഉഗ്രൻ സബ്ജക്ട്, അൽഫോണ്സ് പുത്രൻ അഭിമുഖം

ലാലേട്ടനുള്ള ഉഗ്രൻ സബ്ജക്ട്, അൽഫോണ്സ് പുത്രൻ അഭിമുഖം

THE CUE

മോഹൻലാലിനെ നായകനാക്കി തിരക്കഥ മനസിൽ ഉണ്ടെന്ന് അൽഫോൺസ് പുത്രൻ. മോഹൻലാൽ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഉഗ്രൻ തിരക്കഥയാണ് ഒരുങ്ങുന്നതെന്ന് അൽഫോൺസ് ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മലയാളസിനിമയിൽ തന്റേതായ ശൈലിയിൽ കഥപറഞ്ഞ സംവിധായകനാണ് അൽഫോൺസ് പുത്രൻ. അവതരണരീതിയിലെ മികവുകൊണ്ടും, എഡിറ്റിംഗിലെ വ്യത്യസ്ഥതകൊണ്ടും പ്രേക്ഷകശ്രദ്ധ നേടിയ രണ്ടു ചിത്രങ്ങളാണ് പ്രേമവും നേരവും. ഈ രണ്ടു ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായിരിക്കും വരാനിരിക്കുന്ന മോഹൻലാൽ ചിത്രമെന്ന് സംവിധായകൻ പറയുന്നു.

മമ്മൂട്ടിയേയും മോഹൻലാലിനേയും പോലുളള സൂപ്പർസ്റ്റാറുകൾ ഒരിക്കലും അവർക്കിഷ്ടമുള്ള സിനിമ എടുക്കാനല്ല ആഗ്രഹിക്കുന്നത്. പ്രേക്ഷകർ പ്രതീക്ഷിക്കുന്ന സിനിമ ചെയ്യാനാണ് ആവർക്കിഷ്ടം. അതുകൊണ്ട് അവർക്കുകൂടി വേണ്ടി താൻ കുറച്ചുമാറും. ഇതുവരെ ചെയ്ത ശൈലിയിൽ നിന്നും തീർത്തും വ്യത്യസ്ഥമായ ഒരു സിനിമ ആയിരിക്കും മനസ്സിലുള്ള മോഹൽലാൽ ചിത്രമെന്നും അൽഫോൺസ് ദ ക്യൂവിനോട് പറഞ്ഞു.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT