Film News

ഗോള്‍ഡ് എന്ന് വരും?, കുറച്ച് സി.ജി, കുറച്ച് മ്യൂസിക്, കുറച്ച് കളറിംഗ് തീരാനുണ്ടെന്ന് അല്‍ഫോണ്‍സ് പുത്രന്‍

2022 സെപ്തംബറില്‍ ഓണം റിലീസായി പ്രഖ്യാപിച്ച ചിത്രമായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഗോള്‍ഡ്. പൃഥ്വിരാജ് സുകുമാരനും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായ സിനിമയുടെ റിലീസ് പിന്നീട് മാറ്റിവെക്കുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീരാത്തതിനെ തുടര്‍ന്നാണ് റിലീസ് വൈകുന്നതെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഫേസ്ബുക്ക് കമന്റിലാണ് സംവിധായകന്റെ പ്രതികരണം. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ഗോള്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്

അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത്

കുറച്ചും കൂടി വര്‍ക്ക് തീരാനുണ്ട് ബ്രോ, കുറച്ച് സി.ജി, കുറച്ച് മ്യൂസിക്, കുറച്ച് കളറിംഗ്. കുറച്ച് അറ്റകുറ്റപ്പണികള്‍ ബാലന്‍സ് ഉണ്ട്. അതു തീരുമ്പോള്‍ തന്നെ ഞാന്‍ ഡേറ്റ് പറയാം. അതുവരെ എന്നോട് ക്ഷമിക്കണം ബ്രോ. ഓണം ആയിരുന്നു തിയറ്ററില്‍ നിന്ന് സജസ്റ്റ് ചെയ്ത ഡേറ്റ്. പക്ഷേ അന്ന് വര്‍ക്ക് തീര്‍ന്നില്ല. വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്ടമാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാമെന്ന് കുക്ക് ആയ ഞാന്‍ തീരുമാനിച്ചു. സോറി ഫോര്‍ അനൗണ്‍സിംഗ് എ ഡേറ്റ് ആന്‍ഡ് നോട്ട് റിലീസിംഗ് ഇറ്റ്.

വന്‍വിജയമായ പ്രേമം എന്ന സിനിമ പുറത്തിറങ്ങി ഏഴ് വര്‍ഷത്തിന് ശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ പുതിയ ചിത്രവുമായി എത്തുന്നത്. നേരം ആണ് അല്‍ഫോണ്‍സിന്റെ ആദ്യ സിനിമ.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT