Film News

കെജിഎഫ് 2ന്റെ മുകളിലായിരിക്കണം; പുഷ്പ 2 ചിത്രീകരണം നിര്‍ത്തിവച്ച് സംവിധായകന്‍

കെജിഎഫ് 2 ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. ബോക്‌സ് ഓഫീസില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കെജിഎഫ് 2ന്റെ അപ്പുറത്ത് നില്‍ക്കുന്നതായിരിക്കണം തങ്ങളുടെ സിനിമയെന്ന് വിശ്വസിക്കുന്നവരായിരിക്കും ഭൂരിഭാഗം വലിയ സിനിമകളുടെ സംവിധായകരും. അക്കൂട്ടത്തില്‍ ഒരാളാണ് അല്ലു അര്‍ജുന്റെ പുഷ്പ സിനിമയുടെ സംവിധായകന്‍ സുകുമാര്‍.

പുഷ്പ 2ന്റെ തുടങ്ങിയ ചിത്രീകരണം ഇപ്പോള്‍ സുകുമാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കെ.ജി.എഫിന് ലഭിച്ച സ്വീകാര്യതയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കൂടുതല്‍ ദൃശ്യഭംഗിയോടെ ചിത്രമൊരുക്കാന്‍ തിരക്കഥയില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് സുകുമാറിന്റെ ഈ നീക്കമെന്നാണ് വിവരം.

തെലുങ്കിന് പുറമേ പോലും മികച്ച പ്രതികരണം നേടിയ പുഷ്പ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. ഹിന്ദിയില്‍ നിന്ന് മാത്രം 100 കോടി രൂപയാണ് പുഷ്പ കളക്ട് ചെയ്തതെങ്കില്‍ 300 കോടിയാണ് കെ.ജി.എഫ് രണ്ടാം ഭാഗം ഉത്തരേന്ത്യയില്‍ നിന്ന് വാരിക്കൂട്ടിയത്. ആദ്യഭാഗത്തേക്കാള്‍ വലിയ കാന്‍വാസില്‍ രണ്ടാം ഭാഗം ഒരുക്കാനാണ് സുകുമാറിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. പുഷ്പയ്ക്ക് പുതിയ തിരക്കഥ വരുന്നതിനിടെ അല്ലു അര്‍ജുന്‍ മറ്റൊരു ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പുഷ്പ2നു വേണ്ടി 100 ദിവസമാണ് അല്ലു അര്‍ജുന്‍ നീക്കിവെച്ചിരിക്കുന്നത്.

ആന്ധ്രാപ്രദേശിലെ ശേഷാചലം കാട്ടിലെ രക്തചന്ദനക്കടത്തുകാരനായ പുഷ്പരാജ് ആയാണ് അല്ലു അര്‍ജുന്‍ ചിത്രത്തിലെത്തുന്നത്. പുഷ്പ- ദ റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന് നല്‍കിയ പേര്. ഫഹദ് ഫാസില്‍, രശ്മിക മന്ദാന്ന, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരായിരുന്നു പുഷ്പയിലെ പ്രധാന അഭിനേതാക്കള്‍. മൈത്രി മൂവി മേക്കേഴ്‌സാണ് നിര്‍മാണം.

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT