Film News

അല്ലു അര്‍ജ്ജുന്റെ മാസ് ‘പുഷ്പ’, പിറന്നാളിന് അഞ്ച് ഭാഷകളില്‍ ഫസ്റ്റ് ലുക്ക്

THE CUE

പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമയുടെ അഞ്ച് ഭാഷകളിലെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അല്ലു അര്‍ജ്ജുന്‍. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ - അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന പുഷ്പ എന്ന സിനിമയുടെ ലുക്ക് ആണ് പുറത്തുവിട്ടിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. സുകുമാര്‍ സംവിധാനം നിര്‍വഹിച്ച എല്ലാ ചിത്രങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ച ദേവി ശ്രീ പ്രസാദ് തന്നെയാണ് ഈ ചിത്രത്തിന്റെയും സംഗീതം കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 'പുഷ്പ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ശ്രീമന്തടു, ജനതാ ഗാരേജ്, രംഗസ്ഥലം, അങ്ങ് വൈകുണ്ഠപുരത്ത് തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച മൈത്രി മൂവി മേക്കേഴ്സാണ്. അങ്ങ് വൈകുണ്ഠപുരത്ത്, രംഗസ്ഥലം എന്നീ ചിത്രങ്ങള്‍ വിജയമായിരുന്നു. തെലുങ്ക് റിലീസിന്റെ അന്ന് തന്നെ കന്നഡ ഭാഷയിലും റിലീസ് ചെയ്യപ്പെടുന്ന ആദ്യ അല്ലു അര്‍ജുന്‍ ചിത്രം കൂടിയാണ് പുഷ്പ.

പുഷ്പ രാജ് എന്ന ടൈറ്റില്‍ റോളിലാണ് അല്ലു അര്‍ജുന്‍. രംഗസ്ഥലത്തിന് ശേഷം സുകുമാര്‍ - മൈത്രി മൂവി മേക്കേഴ്സ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് പുഷ്പ. അല്ലുവിന്റെ ഇരുപതാമത് ചിത്രവുമാണ് പുഷ്പ. മാസ് ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നാണ് സൂചന. രശ്മിക മന്ദാനയാണ് നായിക.

കൊറോണ പ്രതിരോധത്തിന് കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്ത ഏക അന്യഭാഷാ നായകന്‍ കൂടിയാണ് അല്ലു അര്‍ജുന്‍.

ഫെഫ്കയുടെ സഹായനിധിയിലേക്കും അല്ലു അര്‍ജുന്‍ സഹായം നല്‍കിയിരുന്നു. ഒന്നേകാല്‍ കോടിയോളം കൊറോണ പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ സംഭാവന നല്‍കിയ താരം തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയിലെ പ്രവര്‍ത്തകര്‍ക്കായി 25 ലക്ഷം വേറെയും സംഭാവന ചെയ്തിരുന്നു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT