Film News

ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ സംഭവിക്കാത്തത് 'പുഷ്പ 2'ലൂടെ സംഭവിക്കും: അല്ലു അര്‍ജുന്‍

അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ മികച്ച വിജയമാണ് കരസ്തമാക്കിയത്. ഡിസംബര്‍ 17ന് റിലീസ് ചെയ്ത ചിത്രം 2021 ഏറ്റവും അധികം പണം സമ്പാദിച്ച ചിത്രം കൂടിയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഇപ്പോള്‍ പുഷ്പയുടെ രണ്ടാം ഭാഗമായ 'പുഷ്പ-ദി റൂള്‍' ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പുറത്തിറക്കാനാണ് തീരുമാനമെന്ന് അല്ലു അര്‍ജുന്‍ അറിയിച്ചിരിക്കുകയാണ്.

'പുഷ്പ 2 പറ്റാവുന്ന ഭാഷകളിലെല്ലാം പുറത്തിറക്കണമെന്നാണ് ഞാന്‍ പദ്ധതിയിടുന്നത്, ഇന്ത്യയില്‍ ഇതിനുമുമ്പേ മറ്റൊരു ചിത്രവും ഇറക്കാത്തത്ര ഭാഷകളില്‍ പുഷ്പ നിങ്ങളിലേക്ക് എത്തും' എന്നാണ് അല്ലു പറഞ്ഞത്.

സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസിനെത്തുന്നത്. ചിത്രത്തില്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചത്. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന വില്ലന്‍ വേഷമാണ് ഫഹദ് ഫാസിന്റെത്. ഇരുവരുടെയും പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. രശ്മിക മന്ദാനയാണ് നായിക. രംഗസ്ഥലത്തിന് ശേഷം സുകുമാര്‍ - മൈത്രി മൂവി മേക്കേഴ്സ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് പുഷപ. അല്ലു അര്‍ജുന്റെ ഇരുപതാമത്തെ ചിത്രം കൂടിയാണിത്.

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

SCROLL FOR NEXT