Film News

കൈതിയുടെ കഥ മോഷ്ടിച്ചതാണെന്ന പരാതിയിൽ നിർമ്മാതാക്കൾക്ക് കോടതിയുടെ നോട്ടീസ്

2019ൽ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് -കാർത്തി ചിത്രം കൈതിയുടെ കഥ മോഷ്ടിച്ചതാണെന്ന പരാതിയുമായി കൊല്ലം സ്വദേശി രാജീവ് ഫെര്‍ണാണ്ടസ്. ഇതേ തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നോട്ടീസ് അയച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സിനിമയുടെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത് തുടയണമെന്നും രാജീവിന്റെ പരാതിയിൽ പറയുന്നു.

കളളക്കടത്തുകാരില്‍ നിന്ന് പൊലീസുകാരെ രക്ഷപ്പെടുത്തുന്ന ജയില്‍ പുളളി എന്നതാണ് കൈതിയുടെ ഇതിവൃത്തം. എന്നാൽ 2007ൽ താൻ എഴുതിയ നോവലിൽ നിന്നും പകർത്തിയതാണെന്നാണ് രാജീവിന്റെ പരാതി. കൊലക്കേസിൽ പ്രതിയാക്കപ്പെട്ട് ചെന്നൈ ജയിലിൽ കഴിയുന്ന സമയത്തെ അനുഭവങ്ങൾ പകർത്തിയ നോവൽ സിനിമയാക്കാമെന്ന് പറഞ്ഞ് തമിഴ് സിനിമ നിർമ്മാതാവ് അഡ്വാൻസ് നൽകിയതായും രാജീവ് പറഞ്ഞു.

എന്നാൽ ലോക്ക്ഡൗൺ സമയത്താണ് ടിവിയിൽ കൈതി സിനിമ രാജീവ് കാണുന്നത്. അപ്പോഴാണ് തന്റെ കഥ സിനിമയാക്കിയ വിവരം അറിഞ്ഞതെന്നും രാജീവ് പറഞ്ഞു. എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകര്‍പ്പടക്കമുളള രേഖകള്‍ രാജീവ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

എന്നാൽ ലോക്ക്ഡൗൺ സമയത്താണ് ടിവിയിൽ കൈതി സിനിമ രാജീവ് കാണുന്നത്. അപ്പോഴാണ് തന്റെ കഥ സിനിമയാക്കിയ വിവരം അറിഞ്ഞതെന്നും രാജീവ് പറഞ്ഞു. എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകര്‍പ്പടക്കമുളള രേഖകള്‍ രാജീവ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.രാജീവിന്‍റെ  കഥയുടെ അടിസ്ഥാനത്തില്‍ സിനിമയുടെ രണ്ടാം ഭാഗം ഇറക്കരുതെന്നാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍മാതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT