Film News

'നമുക്ക് ഒട്ടും അറിയാത്തൊരാളെ എങ്ങനെയാ കല്യാണം കഴിക്കാ?';കാൻ ഫിലിം ഫെസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ട്രെയ്‌ലർ

മുപ്പത് വർഷങ്ങൾക്ക് ശേഷം കാൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രമായ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നു. കനി കുസൃതി, ദിവ്യപ്രഭ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് പായൽ കപാഡിയ ആണ്. കാൻ ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിൽ 30 വർഷത്തിനുശേഷം പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സിനിമ എന്ന നിലയിൽ നേരത്തെ തന്നെ ചിത്രം ചർച്ചചെയ്യപ്പെട്ടിരുന്നു. കനി, ദിവ്യ പ്രഭ എന്നിവരെ കൂടാതെ ഛായ കദം, ഹൃധു ഹാറൂൺ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാരീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലക്സ്ബോക്സാണ് സിനിമയെ ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്.

ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാമായ ചിത്രത്തിൽ പ്രഭ എന്ന നഴ്സിന്റെ കഥയാണ് സംസാരിക്കുന്നത്. ഷാജി എൻ. കരുൺ സംവിധാനംചെയ്ത് 1994-ൽ പുറത്തിറങ്ങിയ 'സ്വം' എന്ന ചിത്രമാണ് ഇതിന് മുമ്പ് കാൻ ചലച്ചിത്ര മേളയിലേക്ക് പാം ഡിയോർ പുരസ്കാരത്തിനായി മത്സരിച്ചത്. ഫ്രാൻസിസ് ഫോർഡ് കോപ്പോള, ഷോൺ ബേക്കർ, യോർ​ഗോസ് ലാന്തിമോസ്, പോൾ ഷ്രെയ്ഡർ, മാ​ഗ്നസ് വോൺ ഹോൺ, പൗലോ സൊറെന്റീനോ തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് മത്സരിക്കുക. ലേഡിബേർഡ്, ബാർബി എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായിക ഗ്രെറ്റ ഗെർവിഗാണ് ജൂറി അധ്യക്ഷ.പായൽ കപാഡിയ ചെയ്ത 'എ നൈറ്റ് ഓഫ് നോയിങ് നത്തിങ്' എന്ന ഡോക്യുമെന്ററി 2021ലെ കാൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയും 'ഗോൾഡൻ ഐ' പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT