Film News

ഗംഗുഭായ്​ വിവാദത്തിൽ കോടതി സമൻസ് ; ആലിയ ഭട്ടിനും സഞ്​ജയ്​ ലീല ബൻസാലിക്കുമെതിരെ മാനനഷ്ടക്കേസ്

ഗംഗുഭായ്​ കത്തിയാവാഡി സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്​ജയ്​ ലീല ബൻസാലി, നടി ആലിയ ഭട്ട്​, തിരക്കഥാകൃത്തുക്കൾ എന്നിവർക്കെതിരെ സമൻസ് ​. ക്രിമിനൽ മാനനഷ്​ട കേസുമായി ബന്ധപ്പെട്ട്​ അഡീഷനൽ ചീഫ്​ മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ കോടതിയാണ്​ നോട്ടീസ്​ അയച്ചത്​. മേയ്​ 21ന്​ മുമ്പ്​ കോടതിയിൽ ഹാജരാകാനാണ്​ നിർദേശം.

കാമാത്തിപുരയിലെ ഗംഗുഭായ്​ എന്ന കഥാപാത്രത്തെയാണ്​ സിനിമയിൽ ആലിയ അവതരിപ്പിക്കുന്നത്​. ഗാംഗുഭായുടെ വളർത്തുമകനെന്ന്​ അവകാശപ്പെടുന്ന ബാബു രാവ്​ജി ഷായാണ്​ സിനിമയിലെ പ്രമുഖർക്കെതിരെ മാനനഷ്​ട കേസ്​ നൽകിയിരിക്കുന്നത്​. ഹുസൈൻ സെയ്​ദിയുടെ പുസ്​തകമായ മാഫിയ ക്യൂൻസ്​ ഓഫ് ​ മുംബൈയെ അടിസ്​ഥാനമാക്കിയാണ്​ ചിത്രം ഒരുക്കിയത് .

പുസ്​തകത്തിലെ ഗംഗുഭായ്​ കത്തിയാവാഡിയെക്കുറിച്ചുള്ള കാര്യങ്ങൾ അപകീർത്തികരമായി പരാമർശിച്ചിരിക്കുകയാണെന്നും പ്രശസ്​തിക്കും പണത്തിനും വേണ്ടി അമ്മയുടെ പേര്​​ കളങ്കപ്പെടുത്തുന്ന​ുവെന്നും പരേതയായ അമ്മയുടെ സ്വകാര്യത ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ്​ ബാബു രാവ്​ജി പരാതി നൽകിയത് . അതിനാൽ സിനിമ നിരോധിക്കണമെന്നാണ്​ ബാബു രാവ്​ജിയുടെ ആവശ്യം. നേരത്തേ മുംബൈ സിവിൽ കോടതിയെ ബാബു രാവ്​ജി സമീപിച്ചെങ്കിലും കോടതി ഹർജി നിരസിച്ചിരുന്നു. പുസ്​തകം പ്രസിദ്ധീകരിക്കുന്നത്​ നിർത്തണമെന്നും സിനിമയും സിനിമയുടെ ട്രെയിലറുകളും നിരോധിക്കണമെന്നായിരുന്നു ബാബു രാവ്​ജി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ

പുസ്​തകം 2011ൽ പബ്ലിഷ്​ ചെയ്​തതാണെന്നും 2020 ഡിസംബറിലാണ്​ ഹർജി സമർപ്പിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി കോടതി ആവശ്യം നിരസിക്കുകയായിരുന്നു. ഗംഗുഭായിയുടെ വളർത്തുമകനാണെന്ന്​ തെളിയിക്കാൻ കഴിയുന്ന രേഖകൾ ബാബു രാവ്​ജിയുടെ കൈവശമില്ലെന്നും കോടതി നിരീക്ഷിച്ചു.

സൈജു കുറുപ്പ് നായകനാകുന്ന 'ആരം' സെപ്റ്റംബര്‍ 25 ന് തിയറ്ററുകളിലേക്ക്

യു എ ഇ യിൽ ഒരേ ദിവസം രണ്ടു ഷോറൂമുകൾ ആരംഭിച്ച് ഭീമ ജ്വല്ലേഴ്‌സ്; ദുബായിലും ഷാർജയിലും പുതിയ ഷോറൂമുകള്‍

സൂരി- മതിമാരൻ പുകഴേന്തി ചിത്രം "മണ്ടാടി" മലയാളം ടീസർ പുറത്ത്, ചിത്രത്തിന്റെ റിലീസ് സെപ്റ്റംബർ 10 ന്

യൂട്യൂബിൽ പൂത്ത് കേറി 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'ഉല്ലാസ മത്താപ്പൂ'

നിമിഷ-സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ; ചിത്രം സെപ്റ്റംബറിൽ എത്തും

SCROLL FOR NEXT