Film News

ആലിയ ഭട്ടിന്റെ 'ഡാര്‍ലിംഗ്‌സ്' നെറ്റ്ഫ്‌ലിക്‌സ് റിലീസ്; ഒപ്പം റോഷന്‍ മാത്യുവും ഷിഫാലി ഷായും

ബോളിവുഡ് താരം ആലിയ ഭട്ട് ആദ്യമായി നിര്‍മിക്കുന്ന ചിത്രം 'ഡാര്‍ലിംഗ്‌സ്' ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം ഈ വര്‍ഷം നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് റിലീസ് ചെയ്യുന്നത്. ആലിയ ഭട്ടിനൊപ്പം റോഷന്‍ മാത്യു, ഷിഫാലി ഷാ, വിജയ് വര്‍മ്മ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. നാല് പേരും ഒരുമിച്ചുള്ള വീഡിയോ പങ്കുവെച്ചു കൊണ്ടാണ് നെറ്റ്ഫ്‌ലിക്‌സ് റിലീസ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.

ഡാര്‍ക്ക് കോമഡി ജോനറില്‍ പെടുന്ന ചിത്രം അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ഷിഫാലി ഷായാണ് ആലിയ ഭട്ടിന്റെ അമ്മയായി എത്തുന്നത്. ജസ്മീത്ത് കെ റീനാണ് ചിത്രത്തിന്റെ സംവിധാനം.

ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിശാല്‍ ഭരദ്വാജാണ് സംഗീത സംവിധാനം.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT