Film News

ആലിയ ഭട്ട് ഹോളിവുഡിലേക്ക്; 'ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍' അണിയറയിലൊരുങ്ങുന്നു

ബോക്സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് സഞ്ജയ് ലീലാ ബന്‍സാലി സംവിധാന ചെയ്ത ഗംഗുഭായി കത്യാവാടി. ചിത്രത്തിലെ മികച്ച പ്രകടനത്തിന് പ്രശംസകള്‍ ഏറ്റുവാങ്ങുകയാണ് നടി ആലിയ ഭട്ട്. ഇപ്പോള്‍ ഹോളിവുഡിലേക്ക് ചുവടെടുത്ത് വെക്കാന്‍ ഒരുങ്ങുകയാണ് ആലിയ. ടോം ഹാർപ്പർ സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലറായ 'ഹാർട്ട് ഓഫ് സ്റ്റോണാണ്' നടിയുടെ ആദ്യ ഹോളിവുഡ് ചിത്രം. ജെയ്മി ഡൊണൻ, ഗാൽ ഗാഡറ്റ് എന്നിവരും ആലിയയോടൊപ്പം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചൊവ്വാഴ്ച രാവിലെ നെറ്ഫ്ലിക്സ് ഇന്ത്യയുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം ഹാൻഡിലാണ് വാർത്ത പങ്കുവെച്ചത്. വണ്ടർ വുമൺ താരമായ ഗാൽ ഗാഡറ്റ് 'റേച്ചൽ സ്റ്റോൺ' എന്ന കഥാപാത്രമായാണ് സിനിമയിൽ. സിനിമയുടെ ചില അണിയറച്ചിത്രങ്ങളും നടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഫിഫ്റ്റി ഷേഡ്‌സ് സീരിസിലൂടെ പ്രശസ്തനായ ജെയ്മി ഡൊണനും സിനിമയുടെ ഭാഗമാകുന്നു. ആലിയ ഭട്ടിന്റെ കഥാപാത്രത്തെക്കുറിച്ച് നിലവില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്യാവാടി 100 കോടി ക്ലബില്‍ ഇടം നേടിക്കഴിഞ്ഞു. രാജമൗലിയുടെ 'ആർ.ആർ.ആർ' ആണ് ആലിയയുടെ അടുത്ത ചിത്രം. ഷാറുഖ് ഖാനൊപ്പം സഹ നിർമാതാവുന്ന 'ഡാർലിംഗ്‌സി'ലും ആലിയ അഭിനയിക്കുന്നുണ്ട്. ഫർഹാൻ അക്തറിന്റെ ജീ ലെ സെറ, രൺവീർ സിങിനൊപ്പം റോക്കി ഔർ റാണി കി പ്രേം കഹാനി എന്നിവയാണ് ആലിയയുടെ മറ്റ് പ്രൊജെക്ടുകൾ.

ഗിബ്ലി സ്റ്റുഡിയോസിന്റെ ലാന്‍ഡ്‌സ്‌കേപ്പായിരുന്നു ബാലന്റെ റഫറൻസ്: ചിദംബരം

റോഷാക്ക് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞു, ഇന്നാണ് എനിക്ക് സംസാരിക്കാൻ ഒരു ഡയലോഗ് എങ്കിലും തന്നത് എന്ന്: സമീർ അബ്ദുൾ

'മഞ്ഞുമ്മൽ' ക്ലൈമാക്സ് ഞാൻ ഏറ്റവും ആസ്വദിച്ച് ഷൂട്ട് ചെയ്ത സീൻ: ചിദംബരം

'റഡാര്‍ മലയാളം'; മലയാളത്തിലെ പുതുതലമുറ സംഗീതപ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ സ്‌പോട്ടിഫൈ

ഐ നോബഡി സെക്കന്‍ഡ് ഹാഫിന് 4 വേര്‍ഷനുകള്‍ ഉണ്ടായിരുന്നു: നിസ്സാം ബഷീർ

SCROLL FOR NEXT