Film News

കുടുംബവാഴ്ച വിവാദം: ആലിയക്ക് നഷ്ടമായത് നാലര ലക്ഷത്തിലേറെ ഫോളോവേഴ്‌സ്, സൽമാന് നഷ്ടം അരലക്ഷം ഫാൻസ്

THE CUE

ബോളിവുഡിലെ സ്വജനപക്ഷപാത വിവാദത്തിൽ താരങ്ങളുടെ ഇൻസ്റ്റ
ഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിൽ വലിയ ഏറ്റക്കുറച്ചിലുകൾ. സുശാന്ത് സിംഗിന്റെ ആത്മഹത്യയെ തുടർന്നുണ്ടായ വിവാദ പരാമർശങ്ങൾക്ക് ഒടുവിൽ ആലിയ ഭട്ടിന് നഷ്ടമായത് 4.44 ലക്ഷത്തിലേറെ ആരാധകരെയാണ്. 50000 പേര്‍ സല്‍മാന്‍ഖാനെ അണ്‍ഫോളോ ചെയ്തപ്പോൾ കരണ്‍ജോഹറിന് 1.88 ലക്ഷം ഫോളോവേഴ്‌സിനെയും നഷ്ടമായി. 84000 പേര്‍ സോനം കപൂറിനെ അൺഫോളോ ചെയ്തു. ബോളിവുഡിൽ കുടുംബവാഴ്ച നിലനിൽക്കുന്നുണ്ടെന്നും, സുശാന്തിന്റെ സിനിമകള്‍ മുടക്കാൻ പലരും ശ്രമിച്ചിരുന്നു എന്നുമായിരുന്നു താരങ്ങൾക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ. ഇതേതുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നങ്ങളാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും വെളിപ്പെടുത്തി പലരും രംഗത്തു വന്നിരുന്നു.

സുശാന്തിന്റെ മരണത്തില്‍ ചിലര്‍ തെറ്റിദ്ധാരണകള്‍ പരത്തുകയാണെന്നും, മികച്ച സിനിമകള്‍ ചെയ്തിട്ടും സിനിമാ മേഖലയില്‍ നിന്ന് സുശാന്തിന് അര്‍ഹിക്കുന്ന അംഗീകാരണങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ കങ്കണ പങ്കുവെച്ച വീഡിയോയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ഇത് താരത്തിന്റെ ഇൻസ്റ്റ
ഗ്രാം ഫോളോവേഴ്സിന്റെ എണ്ണം കൂടാനും കാരണമായി. 14 ലക്ഷത്തിലേറെ ആളുകളാണ് കങ്കണയെ പുതിയതായി ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുശാന്തിന്റെ ഉറ്റസുഹൃത്തും 'റാബ്‌ത'യിലെ സഹനടനുമായ കൃതിയും ശ്രദ്ധ കപൂറും ആരാധകർ കൂടിയവരുടെ നിരയിലുണ്ട്. കൃതിയും ശ്രദ്ധയും സുശാന്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. നേരിട്ട് അന്ത്യാഞ്ജലി അർപ്പിക്കുകയും സോഷ്യൽ മീഡിയ പോസ്റ്റ് ഇടാതിരിക്കുകയും ചെയ്തതിന് ഇരുവർക്കും അനുമോദനങ്ങളുമായി ആരാധകർ എത്തിയിരുന്നു.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT