Film News

'സഡക്ക് 2' അസഹനീയമെന്ന് തരണ്‍ ആദര്‍ശ്, ഐഎംഡിബി റേറ്റിംഗ് ഒന്ന്; റിലീസിന് ശേഷവും സൈബര്‍ കാമ്പയിന്‍

ആലിയ ഭട്ട് നായികയായ 'സഡക്ക് 2' അസഹനീയമെന്ന് ട്രേഡ് അനലിസ്റ്റും നിരൂപകനുമായ തരൺ ആദർശ്. ഓഗസ്റ്റ് 28ന് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ചിത്രം റിലീസിനെത്തിയത്. ഐഎംഡിബിയിൽ ഒന്നാണ് ചിത്രത്തിന്റെ റേറ്റിംഗ്. മുമ്പ് ചത്രത്തിന്റെ ട്രെയ്‌ലറിന് നേരെ വ്യാപക ഡിസ്ലൈക്ക് കാമ്പയിൽ നടന്നിരുന്നു. റിലീസിന് ശേഷവും ചിത്രത്തിെതിരെയുളള സൈബർ കാമ്പയിൽ ശക്തമാണ്.

29 വർഷങ്ങൾക്ക് മുൻപ് റിലീസായ 'സഡകി'ന്റെ രണ്ടാം ഭാ​ഗമായി എത്തുന്ന സിനിമ ആദ്യ ഭാ​ഗത്തിന്റെ പേരിനോടുപോലും നീതി പുലർത്തുന്നില്ല എന്നാണ് തരൺ ആദർശ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ച റൊമാന്റിക് റോഡ് ത്രില്ലറായിരുന്നു 'സഡക്'. അന്ന് ചിത്രത്തിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. എന്നാൽ ആദ്യ ഭാ​ഗത്തെ അപേക്ഷിച്ച് മോശം കഥയും അവതരണവുമാണ് 'സഡക് 2'വിന്റേതെന്ന് തരൺ പറയുന്നു.

മഹേഷ് ഭട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ സഞ്ജയ് ദത്തും ആദിത്യ റോയ് കപൂറുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുശാന്ത് സിംഗ് രജപുതിന്റെ മരണത്തെ തുടർന്ന് ബോളിവുഡിലെ സ്വജനപക്ഷപാതം ചര്‍ച്ചയായതിന് പിന്നാലെയാണ് 'സഡക്ക് 2' വിനെതിരെ കാമ്പയിന്‍ ശക്തമായത്. സുശാന്തിന്റെ ആത്മഹത്യയ്ക്ക് ശേഷം ട്വിറ്ററില്‍ ആലിയ ഭട്ടിനെതിരെ വലിയ രീതിയില്‍ വിദ്വേഷ പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. തുടർന്ന് ഇന്‍സ്റ്റഗ്രാമില്‍ ആലിയയുടെ ഫോളോവേഴ്സിന്റെ എണ്ണത്തിലും വലിയ ഇടിവ് സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു 'സഡക് 2' ട്രെയ്ലറിന് നേരെ ഉണ്ടായ ഡിസ്ലൈക് കാമ്പയിനും. ചിത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. സിനിമയ്ക്ക് നേരെ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ശക്തമാണ്.

'കത്തനാരുടെ കഥ എന്തുകൊണ്ട് പറയണം' എന്ന ചോദ്യത്തിൽ നിന്നുള്ള തുടക്കം, ചിത്രത്തിൽ ചില സർപ്രൈസുകൾ ഉണ്ട്: റോജിൻ തോമസ് അഭിമുഖം

'ഭീഷ്മർ' വിജയകരമായ മൂന്നാം വാരത്തിലേക്ക്

ഇത് യുവ പ്രതിഭകളുടെ വൻ വിജയം; 'ഡർബി' രണ്ടാം വാരത്തിലേക്ക്

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം; ആരാധകർക്കൊപ്പം 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ BIG M's

55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും

SCROLL FOR NEXT