Film News

രാജമൗലിയുടെ സീതയായി ആലിയാ ഭട്ട്, ആര്‍ആര്‍ആര്‍ ലൊക്കേഷനില്‍

രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ആലിയാ ഭട്ട് ഹൈദരാബാദിലെ ലൊക്കേഷനിലെത്തി. ഹൈദരാബാദിലേക്കുള്ള യാത്രയുടെ ഉള്‍പ്പടെ ചിത്രങ്ങള്‍ ആലിയാ ഭട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

'അങ്ങനെ അവസാനം, ആര്‍ആര്‍ആര്‍ ടീമിലേക്കുള്ള യാത്രയില്‍' എന്ന കുറിപ്പോടെയായിരുന്നു ആലിയാ ഭട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്. രാജമൗലിക്കൊപ്പമുള്ള ആലിയയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

450 കോടി മുതല്‍മുടക്കില്‍ 'ബാഹുബലി'ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'ആര്‍ആര്‍ആര്‍'. 'രൗദ്രം രണം രുദിരം' എന്നാണ് പേരിന്റെ പൂര്‍ണരൂപം. ചിത്രത്തില്‍ അല്ലൂരി സീതാരാമ രാജുവായി രാം ചരണും കോമരം ഭീം ആയി ജൂനിയര്‍ എന്‍ടിആറും വേഷമിടുന്നു. ചിത്രത്തില്‍ രാം ചരണിന്റെ നായികയായാണ് ആലിയ എത്തുന്നത്.

രാജമൗലി ചിത്രത്തില്‍ ഒരു വേഷം ചെയ്യണമെന്നുള്ളത് തന്റെ ആഗ്രഹമായിരുന്നുവെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ ആലിയ പറഞ്ഞിരുന്നു. ഒരു വിമാനത്താവളത്തില്‍ വെച്ച് താന്‍ രാജമൗലിയെ കണ്ടുവെന്നും, ഉടനെതന്നെ അദ്ദേഹത്തിന്റെ ചിത്രത്തില്‍ ഒരു വേഷം തരാമോയെന്ന് അപേക്ഷിക്കുകയായിരുന്നുവെന്നായിരുന്നു നടി പറഞ്ഞത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബോളിവുഡ് നടന്‍ അജയ് ദേവ്ഗണും ആര്‍ആര്‍ആര്‍-ല്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഡിവിവി എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഡി.വി.വി ധനയ്യയാണ് നിര്‍മ്മാണം. എം.എം.കീരവാണി സംഗീതം.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT