Film News

'നട്ടെല്ലുള്ള നടന്മാരുണ്ടോ?', വാരിയന്‍കുന്നത്ത് സിനിമയ്ക്കായി നടന്മാരെയും ഫണ്ടും തേടി അലി അക്ബര്‍

വാരിയന്‍കുന്നത്ത് അഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി നാല് സിനിമകളാണ് മലയാളത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമാ പ്രഖ്യാപനത്തിന് പിന്നാലെ വാദപ്രതിവാദങ്ങളും ശക്തമായിരുന്നു. ഇപ്പോള്‍ തന്റെ സിനിമയ്ക്കായി പരസ്യമായ ഫണ്ട് ശേഖരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അലി അക്ബര്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനങ്ങളില്‍ നിന്ന് പിരിക്കുന്ന പണം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ജനങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ നട്ടെല്ലുള്ള നടന്മാര്‍ തയ്യാറാകണമെന്നും അലി അക്ബര്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. സിനിമയിലെ കഥാപാത്രമാകാനും ആള്‍ക്കൂട്ടത്തില്‍ ഒരാളാകാനും അലി അക്ബര്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നുണ്ട്. എന്റെ സിനിമ പൊലിഞ്ഞു പോയ ആത്മാക്കളുടേതാണ്. പണിയറിയില്ലെന്ന് പറയുന്നവര്‍ കാത്തിരുന്ന് കാണണമെന്നും വീഡിയോയില്‍ പറയുന്നു. പണമയക്കാനുള്ള അക്കൗണ്ട് നമ്പറും വീഡിയോയില്‍ കൊടുത്തിട്ടുണ്ട്.

'സത്യം പുറത്തുവരും എന്നുള്ളത് കൊണ്ട് തന്നെ ശത്രുക്കള്‍ ഒരുപാട് പണി തുടങ്ങിയിട്ടുണ്ട്. വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടാം അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം മാറ്റാം എന്നാഗ്രഹിച്ച് ഒരുപാട് പേര്‍ പണിപ്പെടുന്നുണ്ട്. ഈ വീഡിയോയില്‍ കാണിച്ചിരിക്കുന്ന അക്കൗണ്ട് നമ്പറില്‍ പണമിടുക', മറ്റൊരു വീഡിയോയില്‍ അലി അക്ബര്‍ പറയുന്നു. അക്കൗണ്ടിലൂടെ ലഭിക്കുന്ന പണം സംബന്ധിച്ച വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെക്കുമെന്നും അലി അക്ബര്‍ പറഞ്ഞു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT