Film News

ഇതുവരെ കിട്ടിയത് 76 ലക്ഷം,പ്രൊഡക്ഷന്‍ കമ്പനി പ്രഖ്യാപിച്ച് അലി അക്ബര്‍

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന 1921 എന്ന സിനിമയ്ക്കായി 76 ലക്ഷം രൂപയ്ക്ക് മുകളില്‍ സംഭാവന ലഭിച്ചതായി സംവിധായകന്‍ അലി അക്ബര്‍. 'മമ ധര്‍മ്മ' എന്ന പേരില്‍ സിനിമാ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നതായും അലി അക്ബര്‍ അറിയിച്ചു. സമൂഹമാധ്യമത്തിലൂടെയായിരുന്നു പ്രഖ്യാപനം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിനിമ നിര്‍മ്മിക്കുന്നതിനായി സഹായം അഭ്യര്‍ത്ഥിച്ച് നേരത്തെ അലി അക്ബര്‍ രംഗത്തെത്തിയിരുന്നു. 76 ലക്ഷത്തിന് മുകളില്‍ സംഭാവന ഇതിനോടകം അക്കൗണ്ടില്‍ എത്തിയെന്ന് അലി അക്ബര്‍ പറയുന്നു.

ആഷിഖ് അബു-പൃഥ്വിരാജ് ചിത്രം വാരിയന്‍കുന്നന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു, 1921 എന്ന പേരില്‍ സിനിമയെടുക്കുന്നുവെന്ന് അറിയിച്ച് അലി അക്ബര്‍ രംഗത്തെത്തിയത്. ജനകീയ കൂട്ടായ്മയിലൂടെ പണം പിരിച്ചായിരിക്കും സിനിമ നിര്‍മ്മിക്കുകയെന്ന് അറിയിച്ച അലി അക്ബര്‍ പണം അയക്കാനുള്ള അക്കൗണ്ട് നമ്പറും പങ്കുവെച്ചിരുന്നു. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ തനിക്ക് നേരെ നിരവധി ഭീഷണിയുണ്ടാകുന്നുണ്ടെന്നും അലി അക്ബര്‍ നേരത്തെ ആരോപിച്ചിരുന്നു.

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷത്തിൽ, അടുത്ത ചിത്രം ബോബി-സഞ്ജയ് ടീമിന്റെ സ്ക്രിപ്റ്റിൽ: ജിസ് ജോയ്

A world where science meets silence ; 'അനോമി' പുതിയ പോസ്റ്റർ പുറത്ത്

SCROLL FOR NEXT