Film News

ദൂരെ നിന്ന് നോക്കുമ്പോള്‍ മമധര്‍മ്മ വളരെ ചെറുതാണ്; അടുക്കുമ്പോള്‍ വിശാലത തൊട്ടറിയാമെന്ന് അലി അക്ബര്‍

മലബാര്‍ കലാപം പശ്ചാത്തലമാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ സെറ്റിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ അലി അക്ബര്‍. '1921, പുഴ മുതല്‍ പുഴ വരെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സെറ്റ് സ്വന്തം വീട്ടുമുറ്റത്താണ് ഒരുക്കുന്നത്. ഇത് ട്രോളുകള്‍ക്ക് കാരണമായിരുന്നു.

ദൂരെ നിന്ന് നോക്കുമ്പോള്‍ 'മമധര്‍മ്മ' വളരെ ചെറുതാണ്. അടുക്കുമ്പോള്‍ അതിന്റെ വിശാലത തൊട്ടറിയാം. ഒരു സമൂഹത്തിന്റെ വിയര്‍പ്പിനൊപ്പം എന്റെ വിയര്‍പ്പും കൂടിച്ചേരുമ്പോള്‍ ഉയരുന്ന തൂണുകള്‍ക്ക് ബലം കൂടുമെന്ന് അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിര്‍മ്മാണം നടക്കുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. സെറ്റിനായി 900 ചതുരശ്ര അടിയുള്ള ഫ്‌ളോര്‍ നിര്‍മ്മിക്കുന്നുവെന്ന് അറിയിച്ചപ്പോള്‍ ട്രോളുകളിറങ്ങിയിരുന്നു.

'ഭാരതപുഴ മുതല്‍ ചാലിയാര്‍ പുഴ വരെയാണ് മാപ്പിള ലഹള നടന്നത് അതിനാലാണ് സിനിമയ്ക്ക് ഈ പേര് നല്‍കുന്നതെന്നായിരുന്നു അലി അക്ബര്‍ പറഞ്ഞത്. കൊറോണ കാരണമാണ് ചിത്രീകരണം ഇത്രയും താമസിച്ചത്. ഫെബ്രുവരി 20 അല്ലെങ്കില്‍ മാര്‍ച്ച് ആദ്യം സിനിമയുടെ ചിത്രീകരണം ആരംഭിക്കും', അലി അക്ബര്‍ അറിയിച്ചിരന്നു. ആയിരക്കണക്കിന് ട്രോളുകള്‍ തനിക്കെതിരെ ഇറങ്ങിയെന്നും, ആ ട്രോളുകളാകാം 'മമധര്‍മ്മ'യെ ലോകത്ത് എല്ലായിടത്തും എത്തിച്ചതെന്നും സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT