Film News

വിവാദം ഗുണമായി, വാരിയംകുന്നന് അരക്കോടിയിലേറെ സംഭാവന കിട്ടിയെന്ന് അലി അക്ബര്‍

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന '1921' ചിത്രത്തിനായി അരക്കോടിയിലേറെ സംഭാവന കിട്ടിയെന്ന് സംവിധായകന്‍ അലി അക്ബര്‍. ജൂലൈ 8 വരെ 54,09,430 രൂപ ലഭിച്ചുവെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അലി അക്ബര്‍ വ്യക്തമാക്കുന്നത്.

ആഷിഖ് അബു-പൃഥ്വിരാജ് ചിത്രം വാരിയന്‍കുന്നന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു, 1921 എന്ന പേരില്‍ സിനിമയെടുക്കുന്നുവെന്ന് അറിയിച്ച് അലി അക്ബര്‍ രംഗത്തെത്തിയത്.

ജനകീയ കൂട്ടായ്മയിലൂടെ പണം പിരിച്ചായിരിക്കും സിനിമ നിര്‍മ്മിക്കുകയെന്ന് അറിയിച്ച അലി അക്ബര്‍ പണം അയക്കാനുള്ള അക്കൗണ്‍ നമ്പറും പങ്കുവെച്ചിരുന്നു. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ തനിക്ക് നേരെ നിരവധി ഭീഷണിയുണ്ടാകുന്നുണ്ടെന്നും അലി അക്ബര്‍ ആരോപിക്കുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT