Film News

'തനിയേ പറന്നത് നീയേ'..; 'അലകളിൽ' പുലിമടയിലെ പുതിയ ​ഗാനം

എ കെ സാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ജോജു ജോർജ്, ഐശ്വര്യ രാജേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പുലിമടയിലെ പുതിയ ​ഗാനം പുറത്ത്. 'അലകളിൽ' എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ഇഷാൻ ദേവാണ്. ഡോ താര ജയശങ്കറിന്റെ വരികൾക്ക് ഇഷാൻ ദേവ് തന്നെയാണ് സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റീൻ സാക് പോൾ, രാജേഷ് ദാമോദരൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ഒക്ടോബർ 26ന് തിയറ്ററുകളിലെത്തും.

പോലീസ് കോൺസ്റ്റബിൾ ആയ വിൻസന്റ് സ്‌കറിയയുടെ വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. ലിജോമോൾ, ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പോളി വിൽസൺ, ഷിബില എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. വേണു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം അനിൽ ജോൺസൻ കൈകാര്യം ചെയ്യുന്നു. സംവിധായകൻ എ കെ സാജൻ തന്നെയാണ് സിനിമയുടെ എഡിറ്റിംഗും നിർവഹിക്കുന്നത്.

വിതരണം : ആൻ മെഗാ മീഡിയ ലിറിക്‌സ് : റഫീക്ക് അഹമ്മദ്, ഡോ താര ജയശങ്കർ, മൈക്കൽ പനച്ചിക്കൽ പ്രൊഡക്ഷൻ ഡിസൈനർ : വിനീഷ് ബംഗ്ലാൻ എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസർ : ഷിജോ ജോസഫ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ഹരീഷ് തെക്കേപ്പാട്ട് പി ആർ ഓ മഞ്ജു ഗോപിനാഥ് ഡിസൈൻ : ഓൾഡ് മോങ്ക്സ്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT