Film News

ഇത് ഹിന്ദിയിലെ നെടുമാരാന്‍; അക്ഷയ് കുമാറിന്റെ 'സൂരറൈ പൊട്രു', വീഡിയോ

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമാകുന്ന സുരറൈ പൊട്രു ഹിന്ദി റീമേക്കിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രീകരണത്തിനിടയിലെ ചില വീഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാവുകയാണ്. സുധ കൊങ്കര തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. സൂര്യയുടെ 2ഡി എന്റര്‍ട്ടെയിന്‍മെന്റ്, അബുണ്ടാന്‍ഷ എന്റര്‍ട്ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എയര്‍ ഡെക്കാന്‍ ഫൗണ്ടറായ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് സുരറൈ പൊട്രു. ഹിന്ദി റീമേക്കില്‍ നോര്‍ത്ത് ഇന്ത്യന്‍ പശ്ചാത്തലത്തിലായിരിക്കും കഥ നടക്കുക.

ചിത്രത്തില്‍ രാധിക മദാനാണ് നായിക. തമിഴില്‍ അപര്‍ണ്ണ ബാലമുരളിയായിരുന്നു സൂര്യയുടെ നായിക. ജി.വി പ്രകാശാണ് സംഗീത സംവിധാാനം.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT