Film News

'ലക്ഷ്മി ബോംബ് എന്ന പേര് മാറ്റണം'; അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ കര്‍ണി സേന

റിലീസ് ആസന്നമായിരിക്കെ അക്ഷയ് കുമാര്‍ ചിത്രം ലക്ഷ്മി ബോംബിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് കര്‍ണിസേനയുടെ വക്കീല്‍ നോട്ടീസ്. ബോധപൂര്‍വം ലക്ഷ്മീദേവിയെ ഇകഴ്ത്തുകയും അപമാനിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നോട്ടീസ്. ചിത്രത്തിന്റെ പേര് അപകീര്‍ത്തികരവും വിദ്വേഷകരവുമാണെന്നടക്കമുള്ള വാദങ്ങള്‍ നിരത്തി അഭിഭാഷകനായ രാഘവേന്ദ്ര മെഹ്‌റോത്ര മുഖേനയാണ് കര്‍ണിസേന നോട്ടീസ് അയച്ചിരിക്കുന്നത്.

ഹിന്ദു സംസ്‌കാരത്തിന്റെ ആശയസംഹിതയെയും അതിലെ ആചാരങ്ങളെയും കുറിച്ച് സമൂഹത്തിന് മോശം സന്ദേശം നല്‍കുന്നതാണ് ചിത്രത്തിന്റെ പേരെന്ന് സംഘടന ആരോപിക്കുന്നു. ദേവീദേവന്‍മാരെ താറടിക്കുന്ന നടപടിയാണിതെന്നുമാണ് വാദം. നവംബര്‍ 9 ന് ദീപാവലി റിലീസ് ആയി ഡിസ്‌നി ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് പേരിനെതിരെ കര്‍ണിസേനയുടെ രംഗപ്രവേശം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മുനി 2 : കാഞ്ചന' എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് ലക്ഷ്മി ബോംബ്. രാഘവ ലോറന്‍സ് തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലാണ് അക്ഷയ് കുമാര്‍. 30 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഏറ്റവും ആഴവും തീവ്രതയുമുള്ള കഥാപാത്രത്തെ വെല്ലുവിളികളോടെ ചെയ്യുകയാണെന്ന് അക്ഷയ് കുമാര്‍ നേരത്തേ പ്രതികരിച്ചിരുന്നു.

Akshay Kumar’s Laxmmi Bomb Served Legal Notice by Karni Sena Demanding Title Change

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT