Film News

'ടോം ആന്റ് ജെറി കോമഡിയല്ല, വയലൻസാണ്'; ആക്ഷൻ രം​ഗങ്ങൾക്ക് പ്രചോ​ദനം ഉൾക്കൊണ്ടിട്ടുള്ളത് ടോം ആന്റ് ജെറിയിൽ നിന്നും ആണെന്ന് അക്ഷയ് കുമാർ

കാർട്ടൂണായ ടോം ആൻ്റ് ജെറി വെറും തമാശ അല്ല അത് വയലൻസാണ് എന്ന് നടൻ അക്ഷയ് കുമാർ. താൻ സിനിമയിൽ ചെയ്തിരിക്കുന്ന ഒരു ഹെലികോപ്റ്റർ രം​ഗം പൂർണ്ണമായും ടോം ആന്റ് ജെറി എന്ന കാർട്ടൂണിൽ നിന്ന് പ്രചോദം കൊണ്ട് ചെയ്തതാണ് എന്നും അവിശ്വസനീയമായ ആക്ഷനുകളാണ് ടോം ആന്റ് ജെറിയിൽ ഉള്ളത് എന്നും അക്ഷയ് കുമാർ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ഖേൽ ഖേൽ മേം എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അക്ഷയ് കുമാർ‌.

അഭിമുഖം പുരോ​ഗമിക്കുന്നതിനിടെ ഖേൽ ഖേൽ മേമിലെ തന്റെ സഹതാരമായ ഫര്‍ദീന്‍ ഖാന്‍ ടോം ആൻഡ് ജെറിയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞതിന് പിന്നാലെയാണ് ടോം ആന്റ് ജെറി കോമഡിയല്ല വയലൻസാണ് എന്ന് അക്ഷയ് കുമാർ പ്രതികരിച്ചത്. ഞാൻ ഇന്ന് നിങ്ങളോട് ഒരു രഹസ്യം പറയാം ഞാൻ ചെയ്തിട്ടുള്ള ഒരുപാട് ആക്ഷനുകൾ അത് ഞാൻ ടോ ആന്റ് ജെറിയിൽ നിന്നും പ്രചോദനം കൊണ്ടതാണ്. ഞാൻ സിനിമയിൽ ചെയ്തിട്ടുള്ള ഹെലികോപ്റ്റർ സീൻ ഞാൻ ടോം ആന്റ് ജെറിയിൽ നിന്നും എടുത്തിട്ടുള്ളതാണ്. പിന്നൊന്ന് ഞാൻ എടുത്തിട്ടുള്ളത് നാഷ്ണൽ ജിയോ​ഗ്രാഫിയിൽ നിന്നാണ്. അവിടെ നിങ്ങൾക്ക് മികച്ച ആക്ഷനുകൾ കാണാൻ സാധിക്കും. ടോ ആന്റ് ജെറിയിൽ അവിശ്വസനീയമായ ആക്ഷൻസാണ് ഉള്ളത്. അക്ഷയ് കുമാർ പറഞ്ഞു.

മുദാസര്‍ അസീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഖേല്‍ ഖേല്‍ മേം ഓഗസറ്റ് 15നാണ് റിലീസ് ചെയ്യുന്നത്. 2016 ല്‍ റിലീസ് ചെയ്​ത ഇറ്റാലിയന്‍ ചിത്രം പെര്‍ഫെക്ട് സ്ട്രേഞ്ചേഴ്സിന്‍റെ ഔദ്യോഗിക റീമേക്ക് ആണ് ഖേല്‍ ഖേല്‍ മേം. അമ്മി വിര്‍ക്, വാണി കപൂര്‍, തപ്സി പന്നു, ഫര്‍ദീന്‍ ഖാന്‍, പ്രഗ്യ ജയ്സ്‌വാൾ, ആദിത്യ സീൽ എന്നിവരാണ് ഖേല്‍ ഖേല്‍ മേമിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുധാ കൊങ്കരയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂരറൈ പ്രോട്രിന്റെ ഹിന്ദി റീമേക്കായിരുന്ന സർഫിറയാണ് അക്ഷയ് കുമാറിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. തുടർച്ചയായ പരാജയമാണ് ഇപ്പോൾ അക്ഷയ് കുമാർ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ നേരിട്ടു കൊണ്ടിരിക്കുന്നത്.

അനിമൽ ട്രിലജിയിലെ അവസാന ചിത്രം; 'എക്കോ' ട്രെയ്‌ലർ പുറത്ത്

'പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ'; ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ' ട്രെയിലർ

ആഘോഷമായ് വിലായത്ത് ബുദ്ധ ട്രെയിലർ ലോഞ്ച്; ചിത്രം നവംബർ 21ന് തിയറ്ററുകളിൽ

അമ്മയെ ഫോണ്‍ ചെയ്യാന്‍ പോയ ഡോ.നൗഫല്‍, ഒരു മിനിറ്റിന് ശേഷം അവന്റെ മൃതദേഹമാണ് കണ്ടത്; ഗാസയിലെ നടുക്കുന്ന അനുഭവം പറഞ്ഞ് ഡോ.സന്തോഷ്‌കുമാര്‍

ആറ് യാത്രികർ, എല്ലാം മാറ്റിമറിക്കുന്ന ഒരു യാത്ര; ദൂരൂഹതയുണർത്തി 'ദി റൈഡ്' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT