Film News

ബോളിവുഡിലെ സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് അക്ഷയ് കുമാറിന്റെ ഇൻഷുറൻസ്, അഞ്ചര ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, കയ്യടിച്ച് സോഷ്യൽ മീഡിയ

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റർ മരിച്ച സംഭവത്തിന് പിന്നാലെ ബോളിവുഡിലെ സംഘട്ടന കലാകാരന്മാർക്ക് നടൻ അക്ഷയ് കുമാർ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ആക്ഷൻ സംവിധായകൻ വിക്രം സിങ് ദഹിയ. പാ രഞ്ജിത്ത് ചിത്രം 'വേട്ടുവ'ത്തിന്റെ ചിത്രീകരണത്തിനിടെ സംഘട്ടന കലാകാരന്‍ എസ്. മോഹന്‍രാജ് എന്ന എസ്.എം. രാജു മരിച്ച സംഭവം സിനിമാ ലോകത്ത് വലിയ ചർച്ച സൃഷ്ടിച്ചിരുന്നു. സംഘട്ടന കലാകാരന്മാരുടെ സുരക്ഷയെ സംബന്ധിച്ചായിരുന്നു ചര്‍ച്ചകള്‍ ഏറെയും. ഇതിന് പിന്നാലെയാണ് സ്റ്റണ്ട് ആർട്ടിസ്റ്റ് ആയ വിക്രം സിങ് ​ദഹിയ അക്ഷയ് കുമാർ 650 മുതൽ 700 ഓളം വരുന്ന സംഘട്ടന കലാകാരന്മാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

അക്ഷയ് കുമാർ സാറിന് നന്ദി, ബോളിവുഡിലെ ഏകദേശം 650 മുതൽ 700 വരെ സ്റ്റണ്ട്മാൻമാരും ആക്ഷൻ ക്രൂ അംഗങ്ങളും ഇപ്പോൾ ഇൻഷുറൻസിന് കവറേജിൽ ആണ്. ആരോഗ്യ- അപകട പരിരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സിനിമാ സെറ്റിൽ വച്ചോ അല്ലാതെയോ സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് അപകടം സംഭവിച്ചാൽ ₹ 5 മുതൽ ₹ 5.5 ലക്ഷം വരെയുള്ള സൗജന്യ ചികിത്സ അവർക്ക് ലഭ്യമാകും. അപകടമരണത്തിന് 25 ലക്ഷം രൂപ കുടുംബത്തിന് ഇന്‍ഷുറന്‍സില്‍ നിന്ന് നല്‍കും. ഗുഞ്ചൻ സക്‌സേന, OMG 2 തുടങ്ങിയ സിനിമകളിലെ സ്റ്റണ്ട് മാൻ ആയ വിക്രം സിംഗ് ദഹിയ പറഞ്ഞു ഇന്ത്യാ ടുഡേയോട് പറഞ്ഞു. നേരത്തെ ഇങ്ങനെയൊരു ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്നും അക്ഷയ് കുമാർ ഇത്തരത്തിൽ ഒരു ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന് വേണ്ടി വാദിക്കുക മാത്രമല്ല അതിലേക്ക് വേണ്ട ധനസഹായം നൽകുകയും ചെയ്തു എന്നും സ്റ്റണ്ട്മാന്‍മാര്‍ അനുഭവിക്കുന്നത് എന്താണെന്ന് നേരിട്ട് അറിയാവുന്ന ആളാണ് അദ്ദേഹമെന്നും വിക്രം സിങ് ​ദഹിയ കൂട്ടിച്ചേർത്തു. ‍‍

വാർത്ത പുറത്തു വന്നതിന് പിന്നാലെ സോഷ്യൽ മീഡിയ മുഴുവൻ അക്ഷയ് കുമാറിനെ അഭിനന്ദിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പാ.ര‍ഞ്ജിത്തിന്റെ നാഗപട്ടണത്ത് നടന്ന ചിത്രീകരണത്തിനിടെയാണ് സ്റ്റണ്ട് ആർട്ടിസ്റ്റ് മോഹൻരാജിന് അപകടമുണ്ടായത്. കാർ വായുവിൽ ഉയർത്തുന്നതിനിടെ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. കാറിനടിയിൽപ്പെട്ട മോഹൻരാജിനെ സഹായികൾ കാറിനടിയിൽ നിന്ന് വലിച്ചെടുത്ത് പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തിനിടെ ഹൃദയാഘാതവുമുണ്ടായെന്നാണു സൂചന. അതേസമയം, സംവിധായകൻ പാ. രഞ്ജിത്ത്, സഹസംവിധായകർ എന്നിവരടക്കം നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധ മൂലം അപകടത്തിനും മരണത്തിനും ഇടയാക്കിയെന്ന കുറ്റം ചുമത്തിയാണ് കേസ്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ സെറ്റിൽ ഒരുക്കിയില്ലെന്നും ആരോപണമുയർന്നിരുന്നു. കാഞ്ചീപുരം സ്വദേശിയായ മോഹൻരാജ് വാഹനങ്ങൾ ഉപയോഗിച്ചുള്ള സംഘട്ടനരംഗങ്ങൾ സൃഷ്ടിക്കുന്നതിൽ വിദഗ്ധനായിരുന്നു. മാരി ശെൽവരാജിന്റെ ‘വാഴൈ’ സിനിമയിൽ അവസാന രംഗത്ത് ലോറി തലകീഴായി മറിക്കുന്നത് അടക്കമുള്ള രംഗങ്ങൾ പ്രശസ്തമാണ്.

തലൈവരെയും സംഘത്തെയും കേരളത്തിലെത്തിക്കുന്നത് എച്ച്.എം അസോസിയേറ്റ്സ്; വമ്പൻ റിലീസിന് ഒരുങ്ങി കൂലി

വഞ്ചനക്കേസ്; വിതരണാവകാശം തന്റെ അറിവില്ലാതെ മറിച്ചുവിറ്റെന്ന് നിര്‍മാതാവ്, വസ്തുതകളെ വളച്ചൊടിച്ചെന്ന് നിവിന്‍ പോളി, സംഭവിച്ചതെന്ത്?

ജെ.എസ്.കെ എന്‍റെ രണ്ടാമത്തെ സിനിമയല്ല, ഇതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്: മാധവ് സുരേഷ്

ചിരി പടർത്തി മോഹൻലാലിന്റെ എക്സ്പ്രഷൻ, സത്യൻ അന്തിക്കാട് ചിത്രം 'ഹൃദയപൂർവ്വം' ടീസർ നാളെ

കഥ കേട്ട് ആദ്യം മനസ്സിലേക്ക് വന്നത് ദുൽഖറിന്റെ മുഖം, അദ്ദേഹം ഇല്ലെങ്കിൽ ഒരുപക്ഷേ 'കാന്ത' ഞാൻ ചെയ്യില്ലായിരുന്നു: റാണ ദഗ്ഗുബാട്ടി

SCROLL FOR NEXT